സ്കോളർഷിപ്പിന് അപേക്ഷിക്കാം

Sep 7, 2024
സ്കോളർഷിപ്പിന് അപേക്ഷിക്കാം

     കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തിരുവനന്തപുരം ജില്ലയിലെ അംഗങ്ങളുടെ മക്കൾക്ക് 2024-25 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്കോളർഷിപ്പിന് അപേക്ഷ നൽകാം. ഒക്ടോബർ 31നകം കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ അപേക്ഷ ലഭിക്കണം.