എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ചെലവേറും
കീശ കാലിയാകാതിരിക്കാൻ ഈ നിരക്കുകൾ അറിയാം.22 രൂപയാണ് പരിധി കഴിഞ്ഞ ഇടപാടുകൾക്ക് ഈടാക്കുക

ന്യൂഡൽഹി : എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ചെലവേറിയേക്കും . സൗജന്യ പിൻവലിക്കൽ പരിധി കഴിഞ്ഞാൽ ഓരോ തവണയും പിൻവലിക്കുന്ന പണത്തിന് അധിക തുക നൽകണം. 22 രൂപയാണ് പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇനി ചെലവാകുക. മറ്റുബാങ്കുകളുടെ എടിഎം ഉപയോഗിച്ചാലും നിരക്ക് ഉയരും. 17 രൂപയിൽ നിന്ന് 19 രൂപയായി ആണ് നിരക്ക് ഉയരുന്നത്. അതേസമയം ആർബിഐയോട് എൻപിസിഐ ആണ് നിരക്ക് ഉയർത്താൻ ശുപാർശ നൽകിയിരിക്കുന്നത്. ഓരോ മാസവും അഞ്ചു ഇടപാടുകളാണ് ഇപ്പോൾ സൗജന്യമായി ലഭിക്കുക. മെട്രോനഗരങ്ങളിൽ മൂന്നുതവണയാണ് മറ്റുബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കാനാകുക. മെട്രോ ഇതര നഗരങ്ങളിൽ ഇത് മൂന്നെണ്ണമാണ്.
22 രൂപയാണ് പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇനി ചെലവാകുക. മറ്റുബാങ്കുകളുടെ എടിഎം ഉപയോഗിച്ചലും നിരക്ക് ഉയരും. എടിഎമ്മുകളുടെ പ്രവർത്തന ചെലവ് ഉയരുന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എടിഎം നിരക്ക് ഉയരാൻ കാരണം . ആർബിഐയോട് എൻപിസിഐ ആണ് നിരക്ക് ഉയർത്താൻ ശുപാർശ നൽകിയിരിക്കുന്നത്. ഓരോ മാസവും അഞ്ചു ഇടപാടുകളാണ് ഇപ്പോൾ സൗജന്യമായി ലഭിക്കുക. മെട്രോനഗരങ്ങളിൽ മൂന്നുതവണയാണ് മറ്റുബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കാനാകുക. മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക.