സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം 2022 പ്രഖ്യാപിച്ചു

സാമൂഹ്യപ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.

Feb 5, 2025
സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം 2022 പ്രഖ്യാപിച്ചു
swami-vivekananda-yuva-pratibha-award-2022-has-been-announced

തിരുവനന്തപുരം ; സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമായ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചുസാമൂഹ്യപ്രവർത്തനംമാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയദൃശ്യമാധ്യമം), കലസാഹിത്യംകായികം (വനിതപുരുഷൻ), സംരംഭകത്വംകൃഷിഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകൾക്കും യുവാ ക്ലബ്ബുകൾക്കും അവളിടം ക്ലബ്ബുകൾക്കുമുള്ള (യുവതി ക്ലബ്ബുകൾപുരസ്ക്കാരവും പ്രഖ്യാപിച്ചു.

അവാർഡിനർഹരാകുന്ന വ്യക്തികൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകുംജില്ലയിലെ മികച്ച യൂത്ത് - യുവാഅവളിടം ക്ലബ്ബുകൾക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച യൂത്ത് - യുവാ - അവളിടം ക്ലബ്ബുകൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകുമെന്നും മന്ത്രി പറഞ്ഞു.

സാമൂഹികപ്രവർത്തനത്തിനുള്ള പുരസ്കാരം മുഹമ്മദ് ഷബീർ ബി- ക്കാണ്. ഹരിപ്പാട് ആയാപറമ്പിൽ പ്രവർത്തിക്കുന്ന ഗാന്ധിഭവൻസ്നേഹ വീടിന്റെ മുഖ്യ ചുമതലക്കാരനായി പ്രവർത്തിക്കുന്നുജീവകാരുണ്യ കൂട്ടായ്മകൾബ്ലഡ് ഡൊണേഷൻ സെൽആക്സിഡന്റ് ഹെൽപ്പ് കെയർവയോജന സംരക്ഷണ പ്രവർത്തനങ്ങൾഭിന്നശേഷി മേഖലയിലെ പ്രവർത്തനങ്ങൾലഹരിവിരുദ്ധ പ്രവർത്തനങ്ങൾതൊഴിൽ പരിശീലന പ്രവർത്തനങ്ങൾകാർഷിക-പരിസ്ഥിതി പ്രവർത്തനങ്ങൾ തുടങ്ങി മുഹമ്മദ് ഷബീർ നടപ്പിലാക്കിയ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹനാക്കിയത്.

ദൃശ്യമാധ്യമ വിഭാഗത്തിലുള്ള പുരസ്കാരം അരുണിമ കൃഷ്ണനാണ്. തിരുവനന്തപുരം ദൂരദർശനിൽ വെള്ളായണി കായൽ ശുചീകരണം വിഷയമാക്കി തയ്യാറാക്കിയ റിപ്പോർട്ട് പരിഗണിച്ചാണ് അരുണിമ കൃഷ്ണനെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹയാക്കിയത്.

പ്രിന്റ് മീഡിയ വിഭാഗത്തിലുള്ള പുരസ്കാരം മാതൃഭൂമി ലേഖകൻ ആർ.റോഷന് ലഭിച്ചു. കഴിഞ്ഞ 18 വർഷമായി ബിസിനസ് ജേർണലിസ്റ്റ്ബിസിനസ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നുസംരംഭക രംഗത്തേക്ക് ചുവടുവയ്ക്കുന്ന യുവജനങ്ങൾക്ക് വഴികാട്ടിയാണ് റോഷൻസ്റ്റാർട്ട് അപ്പുകൾക്ക് മികച്ച പിന്തുണ കൊടുക്കുന്ന ബിസിനസ് റിപ്പോർട്ടറാണ്യുവാക്കളുടെ സംരംഭക ശേഷിയെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളുടെയും സംഭവങ്ങളുടെയും കണ്ടെത്തലുകളാണ് റോഷന്റെ റിപ്പോർട്ടുകളുടെ സവിശേഷതഇവ പരിഗണിച്ചാണ് ആർ.റോഷനെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹനാക്കിയത്.

കലാ വിഭാഗത്തിലുള്ള പുരസ്കാരത്തിന് ഐശ്വര്യ കെ.എ അർഹയായിസമകാലിക വിഷയങ്ങളെ നൃത്തരൂപത്തിൽ അവതരിപ്പിച്ചാണ് ഐശ്വര്യ തന്റെ സാമൂഹിക ദൗത്യം നിറവേറ്റുന്നത്കല സാമൂഹിക പ്രവർത്തനങ്ങൾക്ക് കൂടി വിനിയോഗിക്കാമെന്ന വ്യക്തമായ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് മോഹിനിയാട്ടം എന്ന കലാരൂപത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചതിനാലാണ് ഐശ്വര്യ കെ. -യെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹയാക്കിയത്.

കായിക വിഭാഗത്തിലെ പുരുഷന്മാർക്കുള്ള പുരസ്കാരത്തിന് ഷിനു ചൊവ്വ അർഹനായികേരളത്തിലെ ആദ്യത്തെ മെൻസ് ഫിസിക് ഇന്റർ നാഷണൽ അത്‌ലറ്റ്ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സൗത്ത് കൊറിയയിൽ നടന്ന വേൾഡ് ബോഡി ബിൽഡിംഗ് ആൻഡ് മെൻസ് ഫിസിക് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കിഏറ്റവും കൂടുതൽ അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത മലയാളിഏറ്റവും കൂടുതൽ മെഡലുകൾ നേടിയ മലയാളിഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി തായ്‌ലന്റ് ഫുക്കറ്റിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ മുൻ ലോക ചാമ്പ്യനെയുംഏഷ്യൻ ചാമ്പ്യനെയും പിൻതള്ളി വെങ്കലമെഡൽ കരസ്ഥമാക്കിഇവ പരിഗണിച്ചാണ് ഷിനു ചൊവ്വ-യെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹനാക്കിയത്.

കായിക മേഖല വനിത വിഭാഗത്തിൽ രണ്ട് പേർ അവാർഡ് പങ്കിട്ടുഅനഘ വി.പിയും ദേവപ്രിയയുമാണ് പുരസ്കാരത്തിന് അർഹരായത്. അനഘ വേൾഡ് യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് മത്സരത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കിവിവിധ പവർ ലിഫ്റ്റിംഗ് മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയത് പരിഗണിച്ചാണ് അനഘ വി.പി-യെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹയാക്കിയത്ദേവപ്രിയ ഡി 2022-ൽ ജമ്മു-കാശ്മീരിൽ വച്ച് നടന്ന അഞ്ചാമത് ഇന്ത്യൻ സ്റ്റേറ്റ് ചലഞ്ചർ നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പ്ഗുജറാത്തിൽ വച്ച് നടന്ന 36-ാംമത് നാഷണൽ ഗെയിംസിൽ റോവിംഗ് എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ചുനിരവധി ദേശീയ-അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയത് പരിഗണിച്ചാണ് ദേവപ്രിയ ഡി-യെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹയാക്കിയത്.

സാഹിത്യ വിഭാഗത്തിൽ കിംഗ് ജോൺസ് പുരസ്കാരത്തിന് അർഹനായിപൗരത്വഭേദഗതി നിയമം നടപ്പിലാക്കുമ്പോൾ ഇന്ത്യൻ സമൂഹത്തിൽ തീവ്രമായേക്കാവുന്ന വെറുപ്പിന്റെയും അന്യവൽക്കരണത്തിന്റെയും അഭയാർത്ഥിത്വത്തിന്റെയും ഭാവിയിലേക്ക് സ്വാതന്ത്ര്യമായൊരു ഭാവന സഞ്ചാരമാണ് കിംഗ് ജോൺസിന്റെ "സർക്കാർഎന്ന നോവൽപൗരത്വഭേദഗതി നിയമത്തെ ആസ്പദമാക്കി രചിച്ച സർക്കാർ എന്ന നോവലാണ് കിംഗ് ജോൺസ്-നെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹനാക്കിയത്.

കൃഷി വിഭാഗത്തിൽ ജെ.ജ്ഞാനശരവണൻ പുരസ്കാരത്തിന് അർഹനായിസമഗ്രവും നൂതനവുമായ കൃഷിരീതികൾവിവിധങ്ങളായ യന്ത്രവൽക്കരണംമൂല്യ വർദ്ധിത ഉൽപ്പനങ്ങളുടെ സംയോജിത കൃഷിമണ്ണ്ജലസംരക്ഷണംകാർഷിക വൃത്തിയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ജെജ്ഞാനശരവണനെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹനാക്കിയത്.

സംരംഭകത്വ വിഭാഗത്തിൽ അൻസിയ കെ.എ അവാർഡിനർഹയായിഉമ്മീസ് നാച്ച്വറൽസ് എന്ന സ്ഥാപനത്തിന്റെ ഉടമപുതിയ വിപണന തന്ത്രങ്ങൾ ഫല പ്രദമായി ഉപയോഗിച്ച് പാരമ്പര്യത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് സംരംഭകത്വമേഖലയിൽ കഴിവ് തെളിയിച്ചതിനാണ് അൻസിയ കെ.-യെ 2022 വർഷത്തെ സ്വാമി വിവേകാനന്ദൻ പുരസ്കാരത്തിന് അർഹയാക്കിയത്.

സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബായി ചങ്ങാതിക്കൂട്ടം സാംസ്കാരിക കലാവേദി കോവിൽവിളഉച്ചക്കടതിരുവനന്തപുരവും സംസ്ഥാനത്തെ മികച്ച യുവാ ക്ലബ്ബായി യുവാ ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി പി.കോട്ടയവും സംസ്ഥാനത്തെ മികച്ച അവളിടം ക്ലബ്ബായി അവളിടം യുവതി ക്ലബ്ബ് മാന്നാറും മികച്ച യൂത്ത് ക്ലബ്ബുകളായി.

ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബുകളായി ചങ്ങാതിക്കൂട്ടം കലാ-കായിക-സാംസ്കാരിക വേദിഉച്ചക്കടതിരുവനന്തപുരം, ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്അമ്പലമുക്ക്ഇളമാട് പി.കൊല്ലം, പ്രതീക്ഷ ആർട്സ് & സ്പോർട്സ് ക്ലബ്ബ്ഇളംപള്ളിൽപയ്യനല്ലൂർ പി.പത്തനംതിട്ട, കൈത്താങ്ങ് സേവാഗ്രാമം & പാലിയേറ്റീവ് കെയർഈരേഴ വടക്ക്ചെട്ടിക്കുളങ്ങരആലപ്പുഴ, മഹാത്മാഗാന്ധി ആർട്സ് & സ്പോർട്സ് ക്ലബ്ബ്പെരുന്നചങ്ങനാശേരി പി.കോട്ടയം, യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബ്നാലുമുക്ക്നെല്ലിപ്പാറ പി.ഇടുക്കി, പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാ വിനോദിനി ലൈബ്രറിഅശോകപുരംആലുവ പി.ഒ, നെഹ്റു സ്മാരക വായനശാലതളി പി.തൃശൂർ, എയിംസ് കലാ-കായികവേദി & ഗ്രന്ഥശാലകാവിൻപടികാരാകുർശ്ശി പി.പാലക്കാട്, സിൻസിയാർ കലാ-കായിക സാംസ്കാരിക വേദികുഴിപ്പുറംകവലമറ്റത്തൂർ പി.മലപ്പുറം, ഹെൽത്ത് കെയർ ഫൗണ്ടേഷൻ കാരുണ്യപീഠം ക്യാമ്പസ്കട്ടിപ്പാറ പി.കോഴിക്കോട്, ടി.ആർ.വി സ്മാരക ഗ്രന്ഥശാലഎടഗുനിപുഴമുടി പി.കൽപ്പറ്റവയനാട്, യുവപ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബ്മാതോടം വാരം കടവ്കണ്ണാടിപ്പറമ്പ് പി.കണ്ണൂർ, റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ്കീക്കാംകോട്ട്മടിക്കൈ പി.കാസർഗോഡും അവാർഡിന് അർഹമായി.

       ജില്ലകളിലെ മികച്ച യുവാ ക്ലബ്ബുകളായി യുവ ക്ലബ്ബ് കുളത്തൂർതിരുവനന്തപുരം, യുവ ക്ലബ്ബ് കവിയൂർകവിയൂർ പി.തിരുവല്ലപത്തനംതിട്ട, യുവ ക്ലബ്ബ് പള്ളിപ്പാട്പള്ളിക്കാട് പി.ആലപ്പുഴ, യുവ ചങ്ങനാശ്ശേരിചങ്ങാനാശ്ശേരി പി.കോട്ടയം, യുവ ക്ലബ്ബ് കുറ്റാനശ്ശേരിപാലക്കാട്, യുവ ക്ലബ്ബ് മങ്കട പള്ളിപ്പുറംമങ്കട പള്ളിപ്പുറം പി.മങ്കട വഴിമലപ്പുറം, യുവ ബാലുശ്ശേരിബാലുശ്ശേരി പി.കോഴിക്കോട്, യുവ ക്ലബ്ബ് എമിലിഎമിലികൽപ്പറ്റവയനാട്, യുവ ക്ലബ്ബ് കാട്ടുവാടികാട്ടുവാടി നാറാത്ത് പി.കണ്ണൂരും അവാർഡിന് അർഹരായി.

ജില്ലയിലെ മികച്ച അവളിടം ക്ലബ്ബുകളായി അവളിടം യുവതി ക്ലബ്ബ് അഴൂർതിരുവനന്തപുരം, അവളിടം യുവതി ക്ലബ്ബ് സീതത്തോട്പത്തനംതിട്ട, അവളിടം യുവതി ക്ലബ്ബ് മാന്നാർമാന്നാർ പി.ആലപ്പുഴ, അവളിടം ക്ലബ്ബ് വാഴപ്പള്ളികുരുശുംമൂട് പി.വാഴപ്പള്ളികോട്ടയം, അവളിടം യുവതി ക്ലബ്ബ് കള്ളിപ്പാറ-വണ്ണപ്പുറംമുണ്ടൻ മുടി പി.കള്ളിപ്പാറഇടുക്കി, അവളിടം ക്ലബ്ബ് തൃക്കാക്കരഎറണാകുളം, അവളിടം യുവതി ക്ലബ്ബ് പാവറട്ടിമീഡിയ സിറ്റിസെന്റ് തോമസ് ഷോപ്പിംഗ് കോംപ്ലക്സ് പാവറട്ടിതൃശൂർ, അവളിടം ചിറ്റൂർപാലക്കാട്, അവളിടം യുവതി ക്ലബ്ബ് പറപ്പൂർഇരിങ്ങല്ലൂർഅമ്പലമാട്വേങ്ങര വഴിമലപ്പുറം, അവളിടം യുവതി ക്ലബ്ബ് മുക്കംമുക്കം പി.കോഴിക്കോട്, അവളിടം യുവതി ക്ലബ്ബ് തൊണ്ടർനാട്തൊണ്ടർനാട് പി.വയനാട്, അവളിടം യുവതി ക്ലബ്ബ് മയ്യിൽമയ്യിൽ പി.കണ്ണൂർ, അവളിടം യുവതി ക്ലബ്ബ് പിലിക്കോട്കാലിക്കടവ് പി.പിലിക്കോട്കാസർഗോഡും അവാർഡിനർഹരായതായും മന്ത്രി അറിയിച്ചു.

സെക്രട്ടേറിയറ്റ് പി.ആർ ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, മെമ്പർ സെക്രട്ടറി പ്രസന്നകുമാർ വി ഡി എന്നിവർ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.