റേഷൻ വ്യാപരികൾ 27 മുതൽ കടകൾ അടച്ച് അനിശ്ചിതകാല സമരത്തിലേക്ക്
7 വർഷം കഴിഞ്ഞിട്ടും നാളിതുവരെയും വേതന പാക്കേജ് പരിഷ്കരണം നടത്തിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ അനിശ്ചിതകാല സമരം നടത്തുന്നത്
കൊട്ടാരക്കര : കേരളത്തിലെ റേഷൻ വ്യാപാരികൾ സംയുക്ത സമര സമിതിയുടെ ആഹ്വാന പ്രകാരം 27 മുതൽ റേഷൻ കടകൾ അടച്ചിട്ട് താലൂക്ക് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തും. 7 വർഷം കഴിഞ്ഞിട്ടും നാളിതുവരെയും വേതന പാക്കേജ് പരിഷ്കരണം നടത്തിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതെന്ന് സംയുക്ത സമര സമിതി ഭാരവാഹികൾ അറിയിച്ചു. കൊട്ടാരക്കര ഗാന്ധി ലെനിൻ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ തൃക്കണ്ണമംഗൽ ജോയിക്കുട്ടി അദ്ധ്യക്ഷനായി. സംയുക്ത സമര സമിതി സംസ്ഥാന കൺവീനർ കെ.ബി.ബിജു ഉദ്ഘാടനം ചെയ്തു. ലാലു കെ.ഉമ്മൻ, എസ്.സദാശിവൻനായർ, ജയചന്ദ്രൻ കാട്ടാമ്പള്ളി, കൃഷ്ണൻകുട്ടി നായർ, ചന്ദ്രശേഖരൻ പിള്ള,ജോൺസൺ ,വേങ്ങൂർ, ശ്യാം വയല, ടി. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.