വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ അനുമതി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്നും വോട്ട് ചെയ്യാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
സാങ്കേതികം പറഞ്ഞ് 24 വയസുളള പെണ്‍കുട്ടിയ്‌ക്ക് മത്സരിക്കാന്‍ അവസരം നിഷേധിക്കുന്നത് അനീതിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയിലെത്തിയത്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞത്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. പ്രാഥമിക വാദം കേട്ട ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അനാവശ്യ രാഷ്ടീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു.
ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.വൈഷ്ണയെയും പരാതിക്കാരനെയും വിളിച്ചുവരുത്തി ഹിയറിംഗ് നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.ഈ മാസം ഇരുപതിനകം വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് ജില്ലാ കളക്ടര്‍ തീരുമാനമെടുക്കണം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കണമെന്നും സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നുഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.വൈഷ്ണയെയും പരാതിക്കാരനെയും വിളിച്ചുവരുത്തി ഹിയറിംഗ് നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.ഈ മാസം ഇരുപതിനകം വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് ജില്ലാ കളക്ടര്‍ തീരുമാനമെടുക്കണം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കണമെന്നും സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു


