തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ അനുമോദിച്ചു
ഉദ്യോഗ സ്ഥർക്ക് കളക്ടർ പ്രശംസാ പത്രം സമ്മാനിച്ചു. ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാലാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചതെന്ന് കളക്ടർ പറഞ്ഞു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ച വെച്ച വിവിധ നോഡൽ ഓഫീസർമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അനുമോദിച്ചു. ഉദ്യോഗ സ്ഥർക്ക് കളക്ടർ പ്രശംസാ പത്രം സമ്മാനിച്ചു. ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാലാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചതെന്ന് കളക്ടർ പറഞ്ഞു . പരിശീലന കാലയളവ് പൂർത്തിയാക്കിയ അസിസ്റ്റന്റ് കളക്ടർ അഖിൽ വി. മേനോനെയും കളക്ടർ ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിനു ശേഷം സിവിൽ സ്‌റ്റേഷൻ ഗേറ്റിന് സമീപം കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തൈകൾ നടുകയും ചെയ്തു.