വോട്ടർമാർക്ക് നന്ദിപറയാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ
മലപ്പുറം എടവണ്ണയിലും ഉച്ചകഴിഞ്ഞ് 2.30ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലും സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും

കൽപ്പറ്റ: വോട്ടർമാർക്ക് നന്ദിപറയാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം പത്തോടെ എടവണ്ണയിൽ എത്തും.മലപ്പുറം എടവണ്ണയിലും ഉച്ചകഴിഞ്ഞ് 2.30ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലും സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും വൻ ഭൂരിപക്ഷത്തിനാണ് രാഹുൽ ജയിച്ചത്.വയനാട് ഒഴിയുമെന്ന സൂചന നിലനിൽക്കെയാണ് മണ്ഡലത്തിൽ എത്തുന്നത്. ഡിസിസിയുടെ നേതൃത്വത്തിൽ രാഹുലിനായി വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.