മുൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി. കെ. ചാത്തുണ്ണി അന്തരിച്ചു
അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് അന്ത്യം.

തിരുവനന്തപുരം: മുൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി. കെ. ചാത്തുണ്ണി അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് അന്ത്യം.ഒന്നര പതിറ്റാണ്ടോളം കളത്തിൽ നിറഞ്ഞുനിന്ന ചാത്തുണ്ണി സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്. മോഹന്‍ ബഗാന്, എഫ്സി കൊച്ചിന്, ഡെംപോ ഗോവ എന്നിവയടക്കം നിരവധി ടീമുകളുടെ പരിശീലകനായിരുന്നു.