ഇൻഫ്രാറെഡ് വെളിച്ചത്തിൽ ഞരമ്പുകൾ ,മലയാളി സ്റ്റാർട്ടപ്പ് മെഡ്ട്രാ ആരോഗ്യചികത്സാ രംഗത്ത് കുതിപ്പിലേക്ക് .....
ആരോഗ്യ മേഖലക്ക് രാജ്യത്തിനും ലോകത്തിനും തങ്ങളാലാകുന്ന സംഭാവന നൽകാനായതിൽ സന്തോഷത്തിലാണ് മെഡ്ട്രാ എന്ന മലയാളി സ്റ്റാർട്ടപ്പിന്റെ സാരഥികൾ സാജ് സുലൈമാനും ,എസ് രാജേഷ്കുമാറും.
സോജൻ ജേക്കബ്
കൊച്ചി : മെഡ്ട്രാ എന്ന മലയാളി സ്റ്റാർട്ടപ്പിന്റെ യുവാക്കളായ സാരഥികൾ സാജ് സുലൈമാനും ,എസ് രാജേഷ്കുമാറും സന്തോഷത്തിലാണ് .ആരോഗ്യ മേഖലക്ക് രാജ്യത്തിനും ലോകത്തിനും തങ്ങളാലാകുന്ന സംഭാവന നൽകാനായതിൽ ,2021 ൽ കേന്ദ്ര ബിയോടെക്നോളജി വകുപ്പ് ഇവരുടെ പ്രജക്റ്റായ ‘ഓഗ്‌മെന്റഡ് റിയാലിറ്റി ബേസ്ഡ് ഇൻഫ്രാറെഡ് വെയ്ൻ ഫൈൻഡർ’ എന്ന ആശയത്തിന് 2.5 കോടി രൂപയുടെ ഗ്രാന്റിന് അനുമതി നൽകി .ശരീരത്തിലെവിടെയും ഉള്ള ഞരമ്പുകൾ കണ്ണുകളാൽ കാണാൻ സഹായിക്കുന്ന ‘വെയ്നെക്സ് എആർ 100’ എന്ന ഉപകരണത്തിന് ഇതോടെ തുടക്കമായി .ഇന്ന് ഇന്ത്യയിലെ 150 പ്രമുഖ ആശുപത്രികളിലും അഞ്ചു രാജ്യങ്ങളിലേക്കും വെയ്നെക്സ് എആർ 100’ ആരോഗ്യപരിചരണത്തിന് ഉപയോഗിച്ച് വരുന്നു ,‘‘ ഓഗ്‌മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് ഏതു തരം വെയ്നും കാണാൻ സഹായിക്കുകയാണു ചെയ്യുന്നത്. ഇൻഫ്രാറെഡ് വെളിച്ചത്തിൽ ഞരമ്പുകൾ തെളിഞ്ഞു കാണാം. സങ്കീർണമായ കേസുകളിൽ വെയ്ൻ കിട്ടാൻ വൈകുന്നതിന് അനുസരിച്ചു ചികിത്സ വൈകും. ഇത്തരം സാങ്കേതികവിദ്യകൾ എല്ലാ ആശുപത്രികളിലും ഉപയോഗിക്കണം. ദുബായിയിൽ അതിനുള്ള മാർഗനിർദേശം വന്നുകഴിഞ്ഞു’’ – മെഡ്ട്രാ സ്ഥാപകരായ സാജ് സുലൈമാനും എസ്.രാജേഷ് കുമാര് പറയുന്നു. ബിടെക്, എംബിഎ ബിരുദധാരിയായ രാജേഷും ബയോമെഡിക്കൽ എൻജിനീയറായ സാജ് സുലൈമാനും ചേർന്നു 2017 ലാണു കൊച്ചി ആസ്ഥാനമായി മെഡ്ട്രാ ഇന്നവേറ്റീവ് ടെക്നോളജീസ് സ്ഥാപിച്ചത്.ലോകത്തെ ഏറ്റവും മികച്ച വെയ്ൻ ഫൈൻഡർ നിർമാതാക്കളാകുക എന്നതാണു മെഡ്ട്രായുടെ ലക്ഷ്യമെന്ന് ഇവർ പറയുന്നു .