വിമുക്തഭടന്മാർക്കും ആശ്രിതർക്കും സമ്പർക്ക പരിപാടി
മദ്രാസ് റെജിമെന്റ് റെക്കോർഡ് ഓഫീസിൽ നിന്നുളള പ്രതിനിധികളുടെ നേതൃത്വത്തിലാണ് സമ്പർക്ക പരിപാടി

മലപ്പുറം : മദ്രാസ് റെജിമെന്റിൽ നിന്നും വിരമിച്ച, മലപ്പുറം ജില്ലയില്‍ നിന്നുള്ള വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 22 ന് ജില്ലാ സൈനിക ക്ഷേമ ഓഫീസിലാണ് പരിപാടി നടക്കുക. മദ്രാസ് റെജിമെന്റ് റെക്കോർഡ് ഓഫീസിൽ നിന്നുളള പ്രതിനിധികളുടെ നേതൃത്വത്തിലാണ് സമ്പർക്ക പരിപാടി. റെക്കോർഡ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരം ആവശ്യമുളളവർ ബന്ധപ്പെട്ട എല്ലാ രേഖകളുമായി ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോണ്‍: 9048672601.