മുഹറം: ഖാദി തുണിത്തരങ്ങള്‍ക്ക് സ്പെഷ്യല്‍ റിബേറ്റ്
മലപ്പുറം : കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് മുഹറത്തോടനുബന്ധിച്ച് സ്പെഷ്യല്‍ റിബേറ്റ് നല്‍കുന്നു. ഇന്ന് (ജുലൈ 10) മുതല്‍ ജൂലൈ 15 വരെയുള്ള ദിവസങ്ങളില്‍ 30% വരെയാണ് സർക്കാർ സ്പെഷ്യൽ റിബേറ്റ് അനുവദിച്ചിരിക്കുന്നത്. മലപ്പുറം കോട്ടപ്പടി മുനിസിപ്പൽ ബസ്റ്റാന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ വട്ടംകുളം, ഖാദി സൗഭാഗ്യ താനൂര്‍ എന്നിവിടങ്ങളിലും ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യൽ മേളകൾ നടക്കുമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു.