ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കേസിന്റെ വിചാരണ അവസാനഘട്ടത്തിലെന്ന വിലയിരുത്തലിലാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി.

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ അവസാനഘട്ടത്തിലെന്ന വിലയിരുത്തലിലാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി.
സുതാര്യവും പക്ഷപാതരഹിതവുമായി അന്വേഷണം നടക്കാൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. വിചാരണ വൈകിപ്പിക്കുന്നതിനായാണ് നിലവില്‍ ഇത്തരം ഒരാവശ്യം ഉന്നയിക്കുന്നതെന്ന് കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.
കേസില്‍ എട്ടാം പ്രതിയായ ദിലീപ് നേരത്തേ സമാന ആവശ്യം ഉന്നയിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടർന്ന് 2019ലാണ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.