ആഗസ്ത് 21 ന് കേരളത്തിൽ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന് പട്ടിക വർഗ ഹിന്ദു ഫെഡറേഷൻ പിന്തുണ
ഹർത്താലിന് പട്ടിക വർഗ ഹിന്ദു ഫെഡറേഷൻ പിന്തുണ

എരുമേലി :പട്ടിക ജാതി, പട്ടിക വർഗ സംവരണം അട്ടിമറിക്കുന്ന നിലയിലാണ് സുപ്രീം കോടതിയിൽ നിന്നുള്ള വിധി എന്ന് ആരോപിച്ച് ഭീം ആദ്മി ഉൾപ്പടെ ആദിവാസി സംഘടനകളുടെ സഹകരണത്തോടെ 2024 ആഗസ്ത് 21 ന് കേരളത്തിൽ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന് പട്ടിക വർഗ ഹിന്ദു ഫെഡറേഷൻ പിന്തുണ പ്രഖ്യാപിച്ചെന്ന് ഭാരവാഹികൾ എരുമേലിയിൽ അറിയിച്ചു. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാജൻ അറക്കുളം അധ്യക്ഷത വഹിച്ചു. പട്ടിക ജാതി പട്ടിക വർഗ സമിതി കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ ജയദീപ് പാറയിൽ ഉദ്ഘാടനം ചെയ്തു. ജാതി അടിസ്ഥാനത്തിൽ ആദിവാസികളെയും പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളെയും ക്രീമിലെയറിൽ പെടുത്തി ഇക്കഴിഞ്ഞ ഒന്നിന് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി പുനഃപരിശോധിക്കണമെന്നും വിധി നടപ്പിലാകാതിരിക്കാൻ പാർലമെന്റ് നിയമം പാസാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോരുത്തോട് പഞ്ചായത്ത് അംഗം സുകുമാരൻ, സുഭാഷ് പൂഞ്ഞാർ, അശോക് കുമാർ പതാലിൽ, സിന്ധു പുലിക്കുന്ന്, ഊരുമൂപ്പൻ വേലു, രതീഷ് കപ്ലിയിൽ എന്നിവർ പ്രസംഗിച്ചു