പത്തനംതിട്ടയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ അപകടത്തിൽ കത്തിനശിച്ചു; അപകടം ദർശനം കഴിഞ്ഞ് മടങ്ങവേ,
ആരുടെയും പരിക്ക് ഗുരുതരമല്ല

പത്തനംതിട്ട: കലഞ്ഞൂർ ഇടത്തറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് കത്തിനശിച്ചു. തെലങ്കാനയിൽ നിന്നുള്ള അഞ്ച് തീർത്ഥാടകരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല.
ഞായറാഴ്ച പുലർച്ചെ 2.45നായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തരാണ് അപകടത്തിൽപെട്ടത്. വാഹനം റോഡ് വക്കിലെ മതിലിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് പോയി തീപിടിക്കുകയായിരുന്നു. പുലർച്ചെ നടന്ന അപകടമായതിനാൽ പരിസരവാസികൾ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
കാർ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും അഞ്ചുപേരെയും പത്തനാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീ പിടിത്തത്തിൽ കാർപൂർണ്ണമായും കത്തിനശിച്ചു.