നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു
പെരിയങ്ങാട് താമസിക്കുന്ന ബത്തേരി സ്വദേശി സുരേഷ്(50) ആണ് മരിച്ചത്.

കോഴിക്കോട്: നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പെരിയങ്ങാട് താമസിക്കുന്ന ബത്തേരി സ്വദേശി സുരേഷ്(50) ആണ് മരിച്ചത്.കോഴിക്കോട് പുത്തൂർമഠം മുജാഹിദ് പള്ളിക്ക് സമീപത്ത് ചൊവ്വാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ബത്തേരിയിലെ വ്യാപാരിയാണ് സുരേഷ്.