കൗതുകമായി പോലീസിന്റെ ആയുധപ്രദർശനം.
മുള കൊണ്ടുള്ള ലാത്തി, ഫൈബർ ലാത്തി, റൈഫിൾ, പിസ്റ്റൾ തോക്കുകൾ, ടിയർ ഗ്യാസ്, വയർലെസ് സംവിധാനങ്ങൾ, ഷീൽഡ്, ഗ്രേനേഡുകൾ തുടങ്ങിയ

ചങ്ങനാശ്ശേരി:പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി നടത്തുന്ന ആയുധ പ്രദർശനത്തിന് ഇന്നു തുടക്കമായി . പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം അഡീഷണൽ എസ്പി വിനോദ് പിള്ള നിർവഹിച്ചു. പോലീസ് സേനയിൽ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന മുള കൊണ്ടുള്ള ലാത്തി, ഫൈബർ ലാത്തി, റൈഫിൾ, പിസ്റ്റൾ തോക്കുകൾ, ടിയർ ഗ്യാസ്, വയർലെസ് സംവിധാനങ്ങൾ, ഷീൽഡ്, ഗ്രേനേഡുകൾ തുടങ്ങിയ ആയുധങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ചങ്ങനാശ്ശേരി സ്റ്റേഷനോട് ചേർന്ന് ഒരുക്കിയ സ്റ്റാളിലാണ് ആയുധപ്രദർശനം. 24 ആം തീയതി മുതൽ 26 ആം തീയതി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.