നീറ്റ് എം.ഡി.എസ്. കൗൺസലിങ് 2024: രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ് ജൂലായ് ഏഴുവരെ
നീറ്റ് എം.ഡി.എസ്.വഴി ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് യോഗ്യത നേടിയവർക്ക് ഇതിൽ പങ്കെടുക്കാം
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.), മാസ്റ്റർ ഓഫ് െഡൻറൽ സർജറി (എം.ഡി.എസ്.) പ്രോഗ്രാമിലെ വിവിധ വിഭാഗം സീറ്റുകളിലെ പ്രവേശനത്തിന് നടത്തുന്ന അഖിലേന്ത്യ കൗൺസലിങ്/അലോട്മെൻറ് പ്രക്രിയ mcc.nic.in/mds-counselling/ -ൽ ആരംഭിച്ചു.
സീറ്റുകൾ : അഖിലേന്ത്യ ക്വാട്ട (എ.ഐ.ക്യു.) വിഭാഗത്തിലെ 50 ശതമാനം സീറ്റുകൾ, കേന്ദ്ര-കല്പിത സർവകലാശാലകൾ എന്നിവയിലെ 100 ശതമാനം സീറ്റുകൾ എന്നിവയാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്.
ഓൾ ഇന്ത്യ ക്വാട്ട ഓപ്പൺ സീറ്റുകളിൽ (ഡൊമിസൈൽ ഫ്രീ) 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ, ബനാറസ് ഹിന്ദു സർവകലാശാല, അലിഗഢ് മുസ്‌ലിം സർവകലാശാല എന്നിവയിലെ 50 ശതമാനം വീതം സീറ്റുകൾ, ഡൽഹി സർവകലാശാലയിലെയും കേന്ദ്രസ്ഥാപനങ്ങളിലെയും 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ എന്നിവ ഉൾപ്പെടും.
നീറ്റ് എം.ഡി.എസ്.വഴി ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് യോഗ്യത നേടിയവർക്ക് ഇതിൽ പങ്കെടുക്കാം. കല്പിത സർവകലാശാലകളിലെ എം.ഡി.എസ്. സീറ്റുകളിലേക്കും നീറ്റ് എം.ഡി.എസ്.വഴി ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് യോഗ്യത നേടിയവർക്ക് പങ്കെടുക്കാം.
ഡൽഹി, അലിഗഢ്, ബനാറസ് ഹിന്ദു സർവകലാശാലകളിൽ 50 ശതമാനം സീറ്റുകൾ ഇന്റേണൽ സീറ്റുകളാണ്. അതിന്റെ അർഹതാവ്യവസ്ഥ കൗൺസലിങ് വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ ആൻഡ് കൗൺസലിങ് സ്കീമിൽ നൽകിയിട്ടുണ്ട്. പ്രക്രിയയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പൂർണപട്ടിക കൗൺസലിങ് വെബ്സൈറ്റിലുണ്ട്.
രജിസ്ട്രേഷൻ ഫീസ് ഡിപ്പോസിറ്റ്