പ്രശസ്ത നടി സ്മൃതി ബിശ്വാസ് അന്തരിച്ചു
വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാസിക്കിലെ വസതിയിലായിരുന്നു അന്ത്യം
മുംബൈ: പ്രശസ്ത അഭിനേത്രി സ്മൃതി ബിശ്വാസ്(100) അന്തരിച്ചു. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാസിക്കിലെ വസതിയിലായിരുന്നു അന്ത്യം. ഹിന്ദി, ബാംഗാളി, മറാഠി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.സംവിധായകന്‍ ഹന്‍സല്‍ മേഹ്തയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ലോകത്തേക്ക് യാ്ത്ര ആശംസിക്കുന്നുവെന്നും തങ്ങളുടെ ജീവിതത്തില്‍ അനുഗ്രഹം ചൊരിഞ്ഞതില്‍ നന്ദി പറയുന്നുവെന്നും ഹന്‍സല്‍ മേഹ്ത കൂട്ടിച്ചേര്‍ത്തു.1924-ല്‍ കൊൽക്കത്തയിലായിരുന്നു സ്മൃതി ബിശ്വാസിന്റെ ജനനം. 1930-ല്‍ സന്ധ്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. ഗുരുദത്ത്, വി. ശാന്താറാം, ബി.ആര്‍. ചോപ്ര, മൃണാള്‍ സെന്‍, ബിമല്‍റോയ്, രാജ് കപൂര്‍ പ്രമുഖ സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദേവ് ആനന്ദ്, കിഷോര്‍ കുമാര്‍, ബല്‍രാജ് സാഹ്നി തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.1924-ല്‍ കൊൽക്കത്തയിലായിരുന്നു സ്മൃതി ബിശ്വാസിന്റെ ജനനം. 1930-ല്‍ സന്ധ്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. ഗുരുദത്ത്, വി. ശാന്താറാം, ബി.ആര്‍. ചോപ്ര, മൃണാള്‍ സെന്‍, ബിമല്‍റോയ്, രാജ് കപൂര്‍ പ്രമുഖ സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദേവ് ആനന്ദ്, കിഷോര്‍ കുമാര്‍, ബല്‍രാജ് സാഹ്നി തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.1961-ല്‍ റിലീസ് ചെയ്ത മോഡേണ്‍ ഗേള്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. സംവിധായകന്‍ എസ്.ഡി നരാംഗിനെ വിവാഹം ചെയ്ത ശേഷം അഭിനയരംഗത്തോട് വിടപറയുകയായിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്മൃതി ബിശ്വാസ് നാസിക്കിലേക്ക് താമസം മാറുന്നത്. അവിടെ ഒരു കൊച്ചു ഫ്‌ലാറ്റിലായിരുന്നു താമസം. രാജീവ്, സത്യജീത് എന്നിവര്‍ മക്കളാണ്.