എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കുവാനുള്ള തീയതി ദീർഘിപ്പിച്ചു

ദ്വിവത്സര എം ബി എ കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു.

Jul 20, 2024
എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കുവാനുള്ള തീയതി ദീർഘിപ്പിച്ചു

തിരുവനന്തപുരം  : സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ  മാനേജ്‌മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു. കെ മാറ്റ് പരീക്ഷയുടെ റിസൾട്ട്  വൈകിയ സാഹചര്യത്തിലാണ് തീരുമാനം. 2023 ൽ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷനാണ് നടക്കുന്നത്. അന്താരാഷ്ട്ര തലങ്ങളിൽ തൊഴിൽ സാധ്യതകൾ എങ്ങനെ കണ്ടെത്തി വിനിയോഗിക്കാം എന്ന് പുതുതലമുറയെ പരിശീലിപ്പിക്കാൻ ഉള്ള ഉദ്യമമാണ് സർക്കാർ നടത്തുന്നത്. അമേരിക്കൻ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടു കൂടി അമേരിക്കയിൽ നിന്നുള്ള അധ്യാപകരുടെ സാന്നിദ്ധ്യത്തിലാണ് കമ്മ്യൂണിക്കേഷൻ കോഴ്‌സ് നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ വയർലെസ് ലൈസൻസ്പ്രഥമ ശുശ്രൂഷയിൽ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ്ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റംഅഡ്വഞ്ചർ അക്കാദമിയുമായി സഹകരിച്ചുള്ള കോഴ്‌സുകൾഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് ADD ON പ്രോഗ്രാമുകളായി ഇതോടൊപ്പം നടത്തിവരുന്നത്. എല്ലാ മാസവും സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ ക്ലാസുകൾ എടുക്കും. എല്ലാ മാസവും മൂന്നാം ശനിയാഴ്ച ഒരു ദുരന്തമേഖലയിലേക്കുള്ള പഠനയാത്രയും കോഴ്സിനോടനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്https://ildmkerala.gov.in സന്ദർശിക്കുക. Email: [email protected], ഫോൺ: 8547610005, 8547610006, 0471-2365559.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.