കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 64 പ്രോജക്ട് ഓഫീസര്‍

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ (സി.എസ്.എല്‍.) ഒഴിവുള്ള പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം

Jul 5, 2024
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 64 പ്രോജക്ട് ഓഫീസര്‍
project-officer-at-cochin-shipyard

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ (സി.എസ്.എല്‍.) ഒഴിവുള്ള പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

  • മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗങ്ങളിലായി ആകെ 64 ഒഴിവുണ്ട് (ജനറല്‍- 29, ഒ.ബി.സി.-10, എസ്.സി.-11, എസ്.ടി.-10, ഇ.ഡബ്ല്യു.എസ്.-4).
  • പ്രോജക്ട് ഓഫീസര്‍ (മെക്കാനിക്കല്‍)-38 (ജനറല്‍-16, ഒ.ബി.സി.-4, എസ്.സി.-8, എസ്.ടി.-7, ഇ.ഡബ്ല്യു.എസ്.-3), യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.
  • പ്രോജക്ട് ഓഫീസര്‍ (ഇലക്ട്രിക്കല്‍)-10(ജനറല്‍-4, ഒ.ബി.സി.-2, എസ്.സി.-2, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1), യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.
  • പ്രോജക്ട് ഓഫീസര്‍ (ഇലക്ട്രോണിക്‌സ്)-6(ജനറല്‍-3, ഒ.ബി.സി.-1, എസ്.സി.-1, എസ്.ടി.-1,), യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ എന്‍ജിനീയറിങ് ബിരുദം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.
  • പ്രോജക്ട് ഓഫീസര്‍ (സിവില്‍)-8 (ജനറല്‍-4, ഒ.ബി.സി.-3, എസ്.ടി.-1,), യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.പ്രോജക്ട് ഓഫീസര്‍ (ഇന്‍സ്ട്രുമെന്റേഷന്‍)-1 (ജനറല്‍), യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് ബിരുദം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.പ്രോജക്ട് ഓഫീസര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി)-1 (ജനറല്‍), യോഗ്യത: 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദാനന്തരബിരുദം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശമ്പളം: 37,000 രൂപ (ആദ്യവര്‍ഷം), 38,000 രൂപ (രണ്ടാം വര്‍ഷം), 40,000 രൂപ (മൂന്നാം വര്‍ഷം). പ്രായം: 30 വയസ്സ് കവിയരുത്.തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടൈപ്പ് ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആകെ മാര്‍ക്ക്: 100 (ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്-50, അഭിമുഖം-20, പവര്‍പോയിന്റ് പ്രസന്റേഷന്‍-30). ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റില്‍ 50 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. സമയം: 60 മിനിറ്റ്.അപേക്ഷ: ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാനതീയതി: ജൂലായ് 17.

    വെബ്സൈറ്റ്: www.cochinshipyard.in

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.