മ്യൂസിക് ടീച്ചര്‍ അഭിമുഖം
മെയ് 29, 30 തീയതികളില്‍ ജില്ലാ പിഎസ്സി ഓഫീസില്‍ അഭിമുഖം നടക്കും

വയനാട് : ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍. 444/2022) തസ്തികയിലേക്ക് മെയ് 29, 30 തീയതികളില്‍ ജില്ലാ പിഎസ്സി ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ ഫോം ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസലുമായി എത്തണമെന്ന് ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.