സ്വര്‍ണവില ഇന്ന് വര്‍ധിച്ചു
6,665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

കൊച്ചി: രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. 6,665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 53,320 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.ഈ മാസം 20ന് സ്വര്‍ണവില സംസ്ഥാനചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. പവന് 55,120 രൂപയായിരുന്ന് അന്ന്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് 2,000 രൂപ കുറഞ്ഞ സ്വര്‍ണവില കഴിഞ്ഞദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.