മംഗളൂരു ആള്‍ക്കൂട്ടക്കൊല; യുവാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
അഷ്റഫ് വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കുടുംബം

മലപ്പുറം : മംഗളൂരുവിൽ ഹിന്ദുത്വവാദികൾ തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്റഫിൻറെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. വർഷങ്ങളായി മാനസിക പ്രശ്നം ഉള്ളയാളാണ് അഷ്റഫ് എന്ന് കുടുംബം വ്യക്തമാക്കി. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് അഷ്റഫ് ആക്രമിക്കപ്പെട്ടതെന്നാണ് ആരോപണം.
മംഗളുരുവിൽ എത്തിയ സഹോദരൻ ജബ്ബാറാണ് അഷ്റഫിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. കേസിൽ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്. സംഭവത്തെ തുടർന്ന് മംഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.അതേസമയം മരിച്ച അഷ്റഫ് വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കുടുംബം അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്ക് കത്തുനൽകിയിട്ടുണ്ട്.