ക്രിമിനല്‍ അഭിഭാഷകന് ബി. എ.ആളൂർ അന്തരിച്ചു
സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്പോഴായിരുന്നു അന്ത്യം

കൊച്ചി: ക്രിമിനല്‍ അഭിഭാഷകന് ബി. എ.ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്പോഴായിരുന്നു അന്ത്യം.തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ആളൂര്‍. പൂനെയില്‍ നിന്നാണ് ആളൂര്‍ നിയമബിരുദം നേടുന്നത്. 1999 ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. പിന്നാലെ കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തു.
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരാണ്. കൂടത്തായ ജോളി കേസ്, ഇലന്തൂര്‍ ഇരട്ട നരബരി കേസ്, തുടങ്ങി കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായിരുന്നു.