ഹോം നഴ്സ് ജോലിക്കെത്തി സ്വര്‍ണവും പണവും കവര്‍ന്ന് സ്ഥലം വിട്ട മധ്യവയസ്കൻ അറസ്റ്റിൽ
കന്യാകുമാരി മാര്‍ത്താണ്ഡത്ത് കണച്ചിവിള ഭാഗത്ത് മധുസൂദനന് (55) ആണ് ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്.

ചെങ്ങന്നൂര്‍: വീട്ടുടമയുടെ പിതാവിനെ നോക്കാനായി ഹോം നഴ്സ് ജോലിക്കെത്തി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്ന് സ്ഥലം വിട്ട മധ്യവയസ്കൻ അറസ്റ്റിൽ. കന്യാകുമാരി മാര്‍ത്താണ്ഡത്ത് കണച്ചിവിള ഭാഗത്ത് മധുസൂദനന് (55) ആണ് ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ 19ന് ഹോം നഴ്സായി പുലിയൂര് പൊറ്റമേൽ കടവ് വാലുപറമ്പിൽ ബിജുവിന്റെ പിതാവിനെ ശുശ്രൂഷിക്കാനായാണ് ഇയാൾ വീട്ടിലെത്തിയത്. 20ന് പുലര്‍ച്ചെ ഇയാളെ കാണാതായി.അലമാരയില്‍ സൂക്ഷിച്ച നാല് പവന് ആഭരണങ്ങളും കാല് ലക്ഷം രൂപയും കവര്‍ന്നായിരുന്നു സ്ഥലം വിട്ടത്. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്. ചെങ്ങന്നൂര്‍ സി.ഐ ദേവരാജന്‍, എസ്.ഐ വിനോജ്, എസ്.ഐ അസീസ്, രാജീവ്, സീനിയർ സി.പി.ഒമാരായ സീന്‍കുമാര്‍, അരുണ്‍ പാലയുഴം, മിഥിലാജ്, സി.പി.ഒ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.