കുട്ടനാടൻ മേഖലയിലെ പക്ഷിപ്പനി ബാധ; താറാവ് കര്‍ഷകര്‍ ദുരിതക്കയത്തില്‍
പക്ഷിപ്പനിയിൽ തീവ്രത കൂടിയ വൈറസ് വിഭാഗമാണ് എച്ച് 5 എന്‍ 1. ഇതാണ് കുട്ടനാട്ടിലെ താറാവുകളിൽ കണ്ടെത്തിയിരിക്കുന്നത്
ആലപ്പുഴ: കുട്ടനാടൻ മേഖലയിൽ പക്ഷിപ്പനി ബാധ റിപ്പോർട്ട് ചെയ്തതോടെ ജില്ലയിലെ താറാവ് കർഷകർക്കുണ്ടായ ദുരിതം തുടരുന്നു. താറാവ്വിപണി പൂർണമായും സതംഭനാവസ്ഥയിലാണ്. വേനലിന്റെയും കൃഷിനാശത്തിന്റെയും കെടുതികൾ നേരിടുന്നതിനിടയിലാണ് താറാവ് കർഷകർക്ക് ആശങ്ക ഉയർത്തി പക്ഷിപ്പനി പടർന്നു പിടിച്ചത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ രണ്ടുസ്ഥലങ്ങളിൽ മാത്രമാണിപ്പോൾ പക്ഷിപ്പനി റിപ്പോർട്ടു ചെയ്തതത് എങ്കിലും മറ്റു കർഷകരും ആശങ്കയിലാണ്.കുട്ടനാട്ടിലെ കർഷകർക്ക് നെൽക്കൃഷിക്ക് പുറമേയുള്ള പ്രധാന ജീവനോപാധിയാണ് താറാവുകൃഷി. താറാവുകൾ മുട്ടയിടുന്ന സമയമാണിത്. മുട്ട വിൽപനയും ഇറച്ചിതാറാവുകളുടെ വിൽപനയും പൂർണമായും നിലച്ചിരിക്കുകയാണ്. കർഷകരും പനി ബാധയുടെ ഭീഷണി നേരിടുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചാൽ കൊന്ന താറാവിന്റെ കണക്കുവെച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകും. രോഗം സ്ഥിരീകരിക്കാതെ താറാവുകളെ കൊന്നാൽ നഷ്ടപരിഹാരം ലഭിക്കില്ല. അതുവരെ ഇവക്ക് തീറ്റ നൽകേണ്ടിവരും.