കുഞ്ഞിളം കരുതൽ പദ്ധതിക്ക് തുടക്കമായി
സിവിൽ സ്റ്റേഷന് സമീപം സ്ഥാപിച്ച ഭക്ഷണ അലമാരയിലേക്ക് പൊതികൾ കൈമാറി മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ് പദ്ധതി ഉദ്ഘാടനം ചെയ്തു
കരുനാഗപ്പള്ളി: ഗവ. ടൗൺ എൽ.പി സ്കൂളിലെ കുട്ടികൾ തെരുവിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കായി ഉച്ചഭക്ഷണപ്പൊതി നൽകുന്ന കുഞ്ഞിളം കരുതൽ പദ്ധതിക്ക് തുടക്കമായി. സിവിൽ സ്റ്റേഷന് സമീപം സ്ഥാപിച്ച ഭക്ഷണ അലമാരയിലേക്ക് പൊതികൾ കൈമാറി മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പ്രവീൺ മനയ്ക്കൽ അദ്ധ്യക്ഷനായി. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പി.മീന, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സമീർ, ഹെഡ്മിസ്ട്രസ് കെ.ശ്രീകുമാരി, ഡി.മുരളീധരൻ, എസ്.എം.സി അംഗങ്ങളായ കബീർ, രാജീവ്, ഗീതാലക്ഷ്മി, ആതിര, സീതാലക്ഷ്മി, മീര, ആരതി, യനീസി, അദ്ധ്യാപകരായ ശ്രീജ, മുഹ്സിന, ബ്രിജില, സാബിറ, കൃഷ്ണേന്ദു, നസിയ, റജിമോൾ, ചിത്ര, റാണി, ഷാനി, വിജി എന്നിവരും ഓട്ടോറിക്ഷ തൊഴിലാളികളും പങ്കെടുത്തു.