കോഴിക്കോട് ജില്ല അറിയിപ്പുകൾ

Oct 17, 2024
കോഴിക്കോട് ജില്ല അറിയിപ്പുകൾ

വെറ്ററിനറി ഡോക്ടര്‍ അഭിമുഖം 19 ന് 

ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൃഗാശുപത്രികളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരെ 90  ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.      നിലവിലുള്ള ഒഴിവുകളിലേക്കും ഉടന്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവരുമായിരിക്കണം. സ്വയം തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 19 ന് രാവിലെ 11 ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2768075. 

ബിടെക് സ്പോട്ട് അഡ്മിഷന്‍ 21 ന്

 
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ബിടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്  ഒക്ടോബര്‍ 21 ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.  വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം രാവിലെ 10 നകം കോളേജില്‍ എത്തണം. വിശദ വിവരങ്ങള്‍ www.geckkd.ac.in ല്‍.

ക്വട്ടേഷന്‍/ലേല നോട്ടീസ്

നഗരകാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞു കിടക്കുന്നതും പട്ടികയില്‍ വിവരിക്കുന്നതുമായ സ്റ്റാളുകളും കോള്‍ഡ് സ്റ്റോറേജുകളും 11 മാസക്കാലയളവിലേയ്ക്ക് ലൈസന്‍സിനു സ്വീകരിക്കാന്‍ താൽപ്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍  ക്ഷണിച്ചു. ക്വട്ടേഷന്‍ മുദ്രവച്ച കവറിന് പുറത്ത് 03/2024-25  എന്നെഴുതി സെക്രട്ടറി, നഗരകാര്‍ഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കണം. ഒക്ടോബര്‍ 28 ന്  രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  അന്നേ ദിവസം 2.30 ന്  തുറക്കും. 

മരങ്ങളുടെ ശിഖരങ്ങളുടെ ലേലം

കോഴിക്കോട് ആര്‍ട്ട് ഗ്യാലറി ആന്റ്  കൃഷ്ണമേനോന്‍ മ്യൂസിയം കോമ്പൗണ്ടില്‍ പ്രൂണ്‍ ചെയ്തിട്ട മരങ്ങളുടെ ശിഖരങ്ങള്‍ (വിറക്) ഒക്ടോബര്‍ 29 ന് രാവിലെ 11.30 ന് മ്യൂസിയം കോമ്പൗണ്ടില്‍  പരസ്യമായി ലേലം ചെയ്ത് വില്‍ക്കും.  താല്പര്യമുള്ളവര്‍ക്ക്    പരിശോധിച്ച് ബോധ്യപ്പെടാം. ഫോണ്‍: 0495-2381253.

Prajeesh N K MADAPPALLY