കെപ്‌കോ ഇന്റഗ്രേഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
ഫാം നടത്താന്‍ താല്‍പര്യമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകള്‍/കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ എന്നിവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്‌കോ) നടപ്പാക്കുന്ന മുട്ടക്കോഴി ഇന്റഗ്രേഷന്‍ പദ്ധതി (ഒരു ദിവസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങള്‍ക്ക് തീറ്റ, മരുന്ന് എന്നിവ നല്‍കി 45 ദിവസം പ്രായമാകുമ്പോള്‍ കോഴികളെ തിരിച്ചെടുക്കുന്ന പദ്ധതി) പ്രകാരം ഫാം നടത്താന്‍ താല്‍പര്യമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകള്‍/കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട, തിരുവനന്തപുരം-695024 വിലാസത്തിലോ [email protected]. ലോ അയക്കണം. ഫോണ്‍: 9745870454.