അസാപ് കേരളയിലൂടെ ഇന്റേൺഷിപ്പ് അവസരങ്ങൾ

വിവിധ ജില്ലകളിലായുള്ള ഈ അവസരങ്ങളിലേക്ക് ഫെബ്രുവരി 20 ന് വൈകീട്ട് 5 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ.

Feb 16, 2025
അസാപ് കേരളയിലൂടെ ഇന്റേൺഷിപ്പ് അവസരങ്ങൾ

കേരള സർക്കാരിന്റെ ഉന്നത  വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ വിവിധ സ്ഥാപനങ്ങളിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായുള്ള ഈ അവസരങ്ങളിലേക്ക് ഫെബ്രുവരി 20 ന് വൈകീട്ട് 5  ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ.

ലൈഫ് മിഷൻ ഇന്റേൺ തസ്തികയുടെ യോഗ്യത എൻജിനിയറിങ്/ നോൺ-എൻജിനിയറിങ് ബിരുദമാണ്. നിലവിൽ അഞ്ച് ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന്  https://connect.asapkerala.gov.in/events/14567 സന്ദർശിക്കുക.

എൽ.എസ്.ജി ഡി (തദ്ദേശ സ്വയംഭരണ വകുപ്പ്) ഇന്റേൺ തസ്തികയുടെ യോഗ്യത ബി.ടെക് സിവിലാണ്. 55 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന്: https://connect.asapkerala.gov.in/events/14565 സന്ദർശിക്കുക.

 കേരള ഇറിഗേഷൻ ഇൻഫ്രാസ്റ്റ്‌സർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ഇന്റേൺ തസ്തികയുടെ യോഗ്യത ബി.ടെക്/ എം.ടെക്  സിവിലാണ്. പത്ത് ഒഴിവുകളാണ് നിലവിലുള്ള്‌ളത് അപേക്ഷ സമർപ്പിക്കുന്നതിന്  https://connect.asapkerala.gov.in/events/14673 സന്ദർശിക്കുക.

കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KLDC) ഇന്റേൺ തസ്തികയുടെ യോഗ്യത ബി.ടെക് സിവിലാണ്. 35 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന് : https://connect.asapkerala.gov.in/events/14339 സന്ദർശിക്കുക.

 സംസ്ഥാന മലിനീകരണ നിയന്ത്രണ  ബോർഡ് ഇന്റേൺ തസ്തികയിലേക്കുള്ള യോഗ്യത : ബി.ടെക് സിവിലാണ്. ഏഴ് ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന്  https://connect.asapkerala.gov.in/events/13925 സന്ദർശിക്കുക.

തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേൺ തസ്തികയിലേക്കുള്ള യോഗ്യത  ബിരുദധാരികൾഎൻജിനിയറിങ് ബിരുദധാരികൾഐടി/ കംപ്യുട്ടർ സയൻസ് / കംപ്യുട്ടർ എൻജിനിയറിങ്/ ഇലക്ട്രോണിക്സ്/ കംമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയാണ്. രണ്ട് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കുന്നതിന് : https://connect.asapkerala.gov.in/events/14746 സന്ദർശിക്കുക.

Prajeesh N K MADAPPALLY