ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരു കൂടക്കീഴിലാക്കി "ഒപ്പം മെഡിക്കൽ ക്യാമ്പ് "

സ്ഥാനാർബുദ പരിശോധന, ഹൃദരോഗ പരിശോധന, നേത്ര, ദന്ത,കേൾവി പരിശോധനയ്ക്കായി വിപുലമായ സൗകര്യമാണ് ക്യാമ്പിൽ ഒരുക്കിയത്. ഹൃദ് രോഗ പരിശോധന വിഭാഗത്തിന് പത്മഭൂഷൺ ഡോ ജോസ് ചാക്കോ പെരിയപ്പുറം നേതൃത്വം നൽകി. ഡോ വി.പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള ക്യാൻസർ സൊസൈറ്റിയുടെ ഭാഗമായുള്ള കാൻസർ പരിശോധന വിഭാഗവും ക്യാമ്പിൽ ഉണ്ടായിരുന്നു.

Feb 16, 2025
ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരു കൂടക്കീഴിലാക്കി "ഒപ്പം മെഡിക്കൽ ക്യാമ്പ് "

ആധുനിക പരിശോധന സൗകര്യങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കി കുന്നുകര റയാൻ ഇന്റർനാഷണൽ സ്കൂളിൽ നടന്ന ഒപ്പം സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ്. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിൽ നടന്നുവരുന്ന ഒപ്പം മെഡിക്കൽ ക്യാമ്പിന്റെ നാലാം പതിപ്പിൽ അനവധി ആളുകളാണ് സൗജന്യ ചികിത്സ പരിശോധന സേവനം ഉപയോഗപ്പെടുത്താൻ എത്തിയത്.

 രാവിലെ 8ന് ആരംഭിച്ച ക്യാമ്പിൽ അലോപ്പതി, ആയുർവേദം, ഹോമിയോ തുടങ്ങിയ മൂന്നു വിഭാഗങ്ങളിലെയും ആരോഗ്യവിദഗ്ധരുടെ സേവനം ലഭ്യമായിരുന്നു. സ്ഥാനാർബുദ പരിശോധന, ഹൃദരോഗ പരിശോധന, നേത്ര, ദന്ത,കേൾവി പരിശോധനയ്ക്കായി വിപുലമായ സൗകര്യമാണ് ക്യാമ്പിൽ ഒരുക്കിയത്. ഹൃദ് രോഗ പരിശോധന വിഭാഗത്തിന് പത്മഭൂഷൺ ഡോ ജോസ് ചാക്കോ പെരിയപ്പുറം നേതൃത്വം നൽകി. ഡോ വി.പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള ക്യാൻസർ സൊസൈറ്റിയുടെ ഭാഗമായുള്ള കാൻസർ പരിശോധന വിഭാഗവും ക്യാമ്പിൽ ഉണ്ടായിരുന്നു.

 23 സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി അമ്പതോളം ആശുപത്രികളാണ് ക്യാമ്പിന്റെ ഭാഗമായത്. ദന്തൽ കോളേജുകളുടെ മൂന്നു മൊബൈൽ ചികിത്സ ബസുകളും ഒരുക്കിയിരുന്നു. 

 ആസ്റ്റർ, റിനൈ മെഡിസിറ്റി, ലിസി, ലൂർദ്, കിന്റർ, ശ്രീനാരായണ മെഡിക്കൽ കോളേജ്, ലിറ്റിൽ ഫ്ലവർ, ഡോക്ടർ ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, ഗിരിധർ, അഡ്ലക്സ്, അപ്പോളോ, സുധീന്ദ്ര തുടങ്ങിയ ആശുപത്രികൾക്കൊപ്പം എറണാകുളം ജനറൽ ആശുപത്രി, കൊച്ചി മെഡിക്കൽ കോളേജ്, ക്യാൻസർ സെന്റർ, ഹോമിയോ ആയുർവേദ ആശുപത്രികൾ എന്നിവയും ക്യാമ്പിന്റെ ഭാഗമായി. 250ലധികം ഡോക്ടർമാരും 300 ൽ അധികം ആരോഗ്യപ്രവർത്തകരും ക്യാമ്പിന്റെ ഭാഗമായി. മരുന്നും രോഗികൾക്ക് ആവശ്യമായ വിദഗ്ധ പരിശോധനകളും ശസ്ത്രക്രിയയും സൗജന്യമായാണ് നൽകിയത്.

 കഴിഞ്ഞ വർഷങ്ങളിൽ നടന്ന ക്യാമ്പുകളിൽ ആയി 1604 പേർക്ക് കണ്ണടകൾ നൽകി.1794 പേരുടെ നേത്ര ശസ്ത്രക്രിയ നടത്തി. ഏതു പേർക്ക് പ്ലാസ്റ്റിക് സർജറി, 32 പേർക്ക് മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ എന്നിവ നടത്തി. 96 പേർക്ക് കേൾവി സഹായി വിതരണം ചെയ്തു.

Prajeesh N K MADAPPALLY