ജൂലായ് 2024 സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതികള്‍ നീട്ടി ഇഗ്നോ

ഓഗസ്റ്റ് 14 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം

Aug 2, 2024
ജൂലായ് 2024 സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതികള്‍ നീട്ടി ഇഗ്നോ
ignou-extends-registration-dates-to-july-2024-session

ജൂലായ് 2024 സെഷനിലേക്കുള്ള അഡ്മിഷന്‍, റീ-രജിസ്‌ട്രേഷന്‍ തീയതികള്‍ നീട്ടി ഇഗ്നോ. ഓഗസ്റ്റ് 14 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുന്‍പ്‌ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് തീയതി പുതുക്കല്‍ ഉപകാരപ്രദമാകുമെന്ന് ഇഗ്നോ വ്യക്തമാക്കി. പുതുക്കിയ തീയതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 14 2024 വരെ പുതിയ അഡ്മിഷനും റീ -രജിസ്ട്രേഷനും സമയമുണ്ടാകും.പഴയ തീയതികളില്‍ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ തീയതി പ്രകാരം അഡ്മിഷനെടുക്കാം. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഇഗ്നോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്..വിശദമായ വിവരങ്ങൾക്ക് വെബ്സെെറ്റ് സന്ദർശിക്കാം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.