ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
പ്ലസ്-ടു/ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

കോഴിക്കോട് : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റെറിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പ്ലസ്-ടു/ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പൂട്ടറൈസ്ഡ് ഫിനാൻഷ്യൽ എക്കൌണ്ടിംഗ് (യുസിങ്ങ് ടാലി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://lbscentre.kerala.gov.in/services/courses എന്ന ലിങ്കിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഫോണ്- 0495 2720250, 9495611176
പട്ടികജാതി /പട്ടികവർഗ്ഗ /ഒ.ഇ.സി അപേക്ഷകർക്ക് കോഴ്സ് ഫീസ് സൗജന്യമാണ്