സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
രണ്ടുദിവസം കൊണ്ട് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 53,000ത്തിന് താഴേക്ക് വിലയെത്തി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായി രണ്ടാംദിനമാണ് വില കുറഞ്ഞത്. രണ്ടുദിവസം കൊണ്ട് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 53,000ത്തിന് താഴേക്ക് വിലയെത്തി.ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6,620 രൂപയാണിന്ന് വില. 52,960 രൂപയാണ് ഒരുപവന് സ്വര്‍ണവില. അതേസമയം ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണം നേട്ടത്തിന്റെ പാതയിലാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,323.51 ഡോളറാണു നിലവാരം.സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 95.50 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 764 രൂപയും 10 ഗ്രാമിന് 955 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 95,500 രൂപയാണ്.