ഫേസ് - ഐ.ടി. മിഷൻ മാർച്ചും ധർണ്ണയും: 2025 ജനുവരി 20 ഇന്ന് തിരുവനന്തപുരത്ത്
അക്ഷയ ആംരംഭകർ ഇന്ന് കരിദിനമായി ആചരിച്ചുകൊണ്ട് അക്ഷയ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിച്ചു കൊണ്ടാണ് സമരമുഖം തുറക്കുന്നത് .
അക്ഷയ പ്രോജക്ട് രൂപീകൃതമായ ശേഷം ആകെ ഒരു തവണ മാത്രമാണ് സേവന നിരക്ക് നാമമാത്രമായി വർധിപ്പിച്ചു നൽകിയത് . ( അതും ഒൻപത് വർഷങ്ങൾക്കു മുൻപ് നിർദ്ദേശിക്കപ്പെട്ട ഫീസ് ) രണ്ട് വർഷം കൂടുമ്പോൾ കാലോചിതമായ സേവന നിരക്കു വർദ്ധനവാണ് സംരംഭകരുമായുള്ള കരാർ പ്രകാരം അംഗീകരിച്ചിട്ടുള്ളത്.
അക്ഷയ കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച ഗവണ്മെൻറ് ഉത്തരവുകൾ നടപ്പാക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥ .( ഈ ഉത്തരവുകൾ നടപ്പിലാക്കപ്പെടണം എന്നാവശ്യപ്പെട്ട് FACE സംഘടനയ്ക്ക് ബഹു. ഹൈക്കോടതിയെ സമീപിക്കേണ്ട സാഹചര്യം പോലും ഉണ്ടായി ) . ഈ ഉത്തരവുകൾ നടപ്പിലാക്കാത്തതിനാൽ അനധികൃത CSC കളും, ഓൺലൈൻ സേവന കേന്ദ്രങ്ങളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുടങ്ങുന്നു . സർക്കാർ മാനദണ്ഡങ്ങളും സർക്കാർ നിദ്ദേശിച്ചിട്ടുള്ള സേവന നിരക്കും പാലിച്ചു സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്ന അക്ഷയ സംരംഭകർ കബളിപ്പിക്കപ്പെടുന്നു .
ആധാർ സേവനങ്ങളിൽ സംരംഭകരുടേതല്ലാത്ത കാരണങ്ങൾക്ക് പോലും അമിതമായ ഫൈൻ സംരംഭകരുടെ മേൽ അടിച്ചേൽപ്പിച്ചു കൊണ്ട് സംരംഭകർക്ക് ലഭിക്കേണ്ടുന്ന തുകകൾ തടഞ്ഞു വെയ്ക്കുക....
സ്വന്തം മുതൽ മുടക്കുപയോഗിച്ച് സാങ്കേതിക സൗകര്യങ്ങളും ജീവനക്കാർക്കുള്ള വേതനവും വാടക തുടങ്ങി എല്ലാവിധ ചെലവുകളും സ്വമേധയാ വഹിച്ചു ജീവിതത്തിന്റെ ഭൂരിഭാഗം ആയുസ്സർപ്പിച്ച് നടത്തുന്ന അക്ഷയകേന്ദ്രം കടക്കെണിയിൽ പെട്ടാലും, മറ്റുള്ളവരുടെ ആശ്രയത്തിൽ ജീവിക്കുന്ന അവസ്ഥയിൽ ആയാൽപോലും സെന്റർ മറ്റൊരാൾക്ക് കൈമാറാൻ സാധിക്കാതെ ഉപേക്ഷിച്ചു പോകേണ്ടുന്ന സാഹചര്യം ....
പലപ്പോഴും സർക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് സർക്കാർ പ്രതിഫലം നൽകും എന്ന വാഗ്ദാനത്താൽ പൊതുജനങ്ങൾക്ക് സൗജന്യമായി നൽകിയ സേവനങ്ങളുടെ പ്രതിഫലം വർഷങ്ങൾ കടന്നു പോയിട്ടും ലഭ്യമാക്കിത്തന്നിട്ടില്ല. .
മുകളിൽ ചൂണ്ടി കാണിച്ചിരിക്കുന്ന കാരണങ്ങൾ കൂടാതെ ധാരാളം പ്രശ്നങ്ങൾ സംരംഭകർ ദൈനംദിനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു..
ഈ സമരം അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ്പിനായി ഉള്ളതാണ് എന്ന് സംരംഭകർ പറയുന്നു .
എന്നിവർ നെത്ര്വതം നൽകും .
അതോടൊപ്പം മുൻ നിരയിൽ സംസ്ഥാന പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ, സമരസമിതി ചെയർമാൻ, സമരസമിതി കൺവീനർ എന്നിവർ
ഇവരുടെ പിന്നിൽ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരും സംസ്ഥാന ജോയിൻറ് സെക്രട്ടറിമാരും
ഇത്രയും പേർ ആയിരിക്കും മുൻനിരയിൽ
ഇതിനുപിന്നിൽ ആദ്യം സമര സ്ഥലത്ത് എത്തുന്ന ജില്ലകളുടെ ക്രമത്തിൽ ഓരോ ജില്ലയിലെ അംഗങ്ങൾ അണിനിരക്കുക
ഓരോ ജില്ലയുടെയും നേതൃത്വം ജില്ലാ പ്രസിഡണ്ടിന് ആണ്, മുൻനിരയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ, സമരസമിതി കൺവീനർ എന്നിവർ നിൽക്കേണ്ടതാണ്. അതിനു പിന്നിൽ രണ്ടു വരിയായി അംഗങ്ങൾ
ഏതെങ്കിലും ജില്ലയിലെ പ്രസിഡൻ്റോ സെക്രട്ടറിയോ സംസ്ഥാന ഭാരവാഹി എന്ന നിലയിൽ മുൻനിരയിൽ സംസ്ഥാന നേതൃത്വത്തിന്റെ ഒപ്പം നിൽക്കുന്നുണ്ട് എങ്കിൽ അവർക്ക് പകരം ആ ജില്ലയിലെ വൈസ് പ്രസിഡൻ്റോ / സെക്രട്ടറിയോ ജില്ലയുടെ നേതൃത്വം വഹിക്കേണ്ടതാണ്.