അഖിലേന്ത്യാ സൈനിക സ്‌കൂളുകളുടെ സ്‌പോർട്‌സ് ആൻഡ് കൾച്ചറൽ മീറ്റിന് കഴക്കൂട്ടം സൈനിക സ്‌കൂളിൽ തുടക്കമായി
All India Military Schools Sports and Cultural Meet kicks off at Kazhakoottam Military School

കഴക്കൂട്ടം :ഒരാഴ്ച നീണ്ടുനിൽക്കുന്ന അഖിലേന്ത്യാ സൈനിക സ്‌കൂളുകളുടെ കായിക സാംസ്കാരിക പരിപാടികൾക്ക് ഇന്ന് തുടക്കം കുറിച്ചു. 2006-ലെ ലോക അമച്വർ ബോക്സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ശ്രീമതി. ലേഖ കെ സി, സ്‌കൂൾ സ്‌പോർട്‌സ് ക്യാപ്റ്റൻ മുഹമ്മദ് ഗുലാമിന് ദീപശിഖ കൈമാറി.
ദക്ഷിണമേഖലയിലെ നിലവിലുള്ള നാല് സൈനിക സ്‌കൂളുകളിലെയും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആറ് പുതിയ സ്വകാര്യ സൈനിക സ്‌കൂളുകളിലെയും കേഡറ്റുകളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ സ്‌കൂളുകളിലെയും ടീമുകളുടെ വർണ്ണാഭമായ മാർച്ച്‌പാസ്റ്റോടെയാണ് മീറ്റിൻ്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് വിശിഷ്ടാതിഥി ടീമുകളുടെ സല്യൂട്ട് സ്വീകരിച്ചു. കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യാതിഥി ചടങ്ങിൻ്റെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
മൂന്ന് ഗെയിം ഇവൻ്റുകൾ, വിവിധ ട്രാക്ക് ഇവൻ്റുകൾ, വിവിധ സൈനിക സ്‌കൂളുകളിൽ നിന്നുള്ള കേഡറ്റുകളുടെ സാംസ്‌കാരിക പ്രകടനങ്ങൾ ഇന്ന് നടന്നു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നിലവിലുള്ള സൈനിക സ്‌കൂളുകളിൽ നിന്നുള്ള ടീമുകൾ ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ഹോക്കി മത്സരങ്ങളിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ആവേശകരമായ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ നടക്കും.