ഓണം അവധി; സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിച്ച് റെയില്‍വേ
ബെംഗളൂരുവിന് സമീപത്ത് നിന്നും സ്‌പെഷ്യല്‍ ട്രെയിന്‍
കൊച്ചി: എറണാകുളത്ത് നിന്ന് യലഹങ്കയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ഉള്ള സ്‌പെഷ്യല്‍ ട്രെയിനാണ് അനുവദിച്ചത്. ഓണാവധി പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിവരുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടാകാനിടയുള്ള വര്‍ദ്ധനവ് കണക്കിലെടുത്താണ് നീക്കം. ബെംഗളൂരുവിന് സമീപത്ത് നിന്നും സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചുകൊണ്ട് ഉത്തരവായത്.
എറണാകുളത്തുനിന്ന് 12.40ന് ആരംഭിക്കുന്ന 06101 നമ്പര്‍ ട്രെയിന്‍ സര്‍വീസ് തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ അടക്കമുള്ള സ്റ്റേഷന്‍ കടന്ന് രാത്രി 11 മണിയോടെ യലഹങ്കയിലേക്ക് എത്തും. യലഹങ്കയില്‍ നിന്ന് രാവിലെ അഞ്ചിനാണ് തിരികെയുള്ള 06102 ട്രെയിന്‍ പുറപ്പെടുന്നത്. ഇത് ഉച്ചയ്‌ക്ക് 2.20ന് എറണാകുളത്തെത്തും. 13 ഗരീബ്‌റത്ത് കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാവുക