ഗ്രാമീണ സർവ്വീസുകൾ നിർത്തലാക്കുന്ന പാലാ ഡിപ്പോ അധികൃതരുടെ നടപടികൾ ജന വിരുദ്ധം പാസഞ്ചേഴ്സ് അസോസിയേഷൻ
Actions by Pala Depot authorities to stop rural services are anti-people Passengers Association
പാലാ: പൊതു യാത്രാ സൗകര്യം പരിമിതമായ റൂട്ടുകളിൽ സർവ്വീസ് നടത്തിക്കൊണ്ടിരുന്ന ഗ്രാമീണ സർവ്വീസുകൾ ഒന്നൊന്നായി ഏകപക്ഷീയമായി പിൻവലിച്ചുകൊണ്ടുള്ള പാലാ ഡിപ്പോ അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നുo സർവ്വീസ് നിർത്തലാക്കിക്കൊണ്ടുള്ള നടപടി പിൻവലിച്ച് സർവ്വീസുകൾ പുനരാരംഭിക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി ആവശ്യപ്പെട്ടു. യാത്രക്കാരെ ബന്ദിയാക്കുന്ന ജന വിരുദ്ധ നടപടികളാണ് അ ധികൃതർ നടപ്പാക്കി വരുന്ന തെന്ന് യോഗം ആരോപിച്ചു. യാത്രക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഷെഡ്യൂൾ കമ്മിറ്റി യോഗം നടത്തുവാൻ അധികൃതർ തയ്യാറാവുന്നില്ല.
വിശാലമായ കാത്തിരിപ്പ് സ്ഥലം ഉള്ള പാലാ ഡിപ്പോ മന്ദിരത്തിൻ്റെ മേൽ തട്ടിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു കൊണ്ടിരിക്കുമ്പോഴും അറ്റകുറ്റപണി പോലും നടത്തുവാൻ അധികൃതർ ശ്രദ്ധിക്കാത്തതിനെ തുടർന്ന് കെട്ടിടം തകർച്ചയിലാണെന്നും യോഗം കുറ്റപ്പെടുത്തി.
വ്യക്തമായ കാരണമില്ലാതെയാണ് ദീർഘദൂര സർവ്വീസുകളായ അമ്പായത്തോട്, പഞ്ചിക്കൽ സർവ്വീസുകൾ നിർത്തലാക്കിയതെന്നും യോഗം ചൂണ്ടിക്കാട്ടി.യോഗത്തിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.