കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി, 16 വരെ അപേക്ഷിക്കാം
പരീക്ഷയുടെ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം വെയിറ്റേജില്‍ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന് കോടതി കണ്ടെത്തി.

തിരുവനന്തപുരം: കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് 16 വരെ അപേക്ഷിക്കാം.
ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് .കേരളത്തില്‍ എഞ്ചിനിയീറിംഗ്,ആര്‍കിടെക്ചര്‍, ഫാര്‍മസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025 ലെ റാങ്ക് പട്ടിക ഹൈക്കോടതി ഉത്തരവോടെ അസാധുവായിരുന്നു.
റാങ്ക് പട്ടിക നിശ്ചയിക്കാന്‍ അവസാന നിമിഷം നടത്തിയ മാറ്റങ്ങള്‍ നിയമപരമല്ലെന്നാരോപിച്ച് ഒരു കൂട്ടം സിബിഎസ്‌സി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇടപെടല്‍.
പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കി, എന്‍ട്രന്‍സ് പരീക്ഷയുടെ സ്‌കോറും നിശ്ചയിച്ചശേഷം സംസ്ഥാന സര്‍ക്കാര്‍ വെയിറ്റേജില്‍ മാറ്റം വരുത്തിയത്‌റാങ്ക് ലിസ്റ്റില്‍ തങ്ങള്‍ പിന്നോട്ട് പോകാന്‍ ഇടയാക്കിയെന്നായിരുന്നു ഹര്‍ജിക്കാര്‍ ആരോപിച്ചത്.
പരീക്ഷയുടെ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം വെയിറ്റേജില്‍ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന് കോടതി കണ്ടെത്തി. 2011 മുതല്‍ തുടരുന്ന നടപടിക്രമമനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.