വയനാട് ദുരന്തഭൂമിയിൽ ഭവനം നിർമ്മിക്കാൻ കുടുക്ക പൊട്ടിച്ചും എരുമേലി നിർമ്മല സ്കൂൾ കുട്ടികൾ

Erumeli Nirmala school children break the trap to build a house in the disaster area of ​​Wayanad

Aug 8, 2024
വയനാട് ദുരന്തഭൂമിയിൽ  ഭവനം നിർമ്മിക്കാൻ    കുടുക്ക പൊട്ടിച്ചും എരുമേലി  നിർമ്മല സ്കൂൾ കുട്ടികൾ
എരുമേലി:- എരുമേലി നിർമ്മല പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി  നിയ വർഗീസ്, വയനാട്ടിലെ വേദന അനുഭവിക്കുന്ന, ഭവന രഹിതരായ കുടുംബത്തിന് താങ്ങാകുവാൻ തന്റെ കുടുക്ക പൊട്ടിച്ച് പങ്കുവയ്ക്കുവാനുള്ള മനസ്സുമായി മുന്നോട്ടുവന്നു.സാധാരണയായി ജന്മദിനത്തോടനുബന്ധിച്ച് കുടുക്ക പൊട്ടിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ചെലവഴിച്ചിരുന്ന പതിവ് തെറ്റിച്ചാണ് നിയ  സമയത്തിന് മുൻപേ കുടുക്ക പൊട്ടിച്ചത്. വയനാട്ടിലെ ജനത്തിന്റെ പച്ചയായ അനുഭവം ന്യൂസിലൂടെ കണ്ടുകൊണ്ടിരുന്നപ്പോൾ 'നമുക്ക് എന്തെങ്കിലും ചെയ്യേണ്ടേ? ' എന്ന് പിതാവ് റജി ചോദിച്ചതിന് മറുപടി എന്നവണ്ണം ഞാൻ എന്റെ കുടുക്ക പൊട്ടിച്ചു കൊടുക്കാം എന്നു പറഞ്ഞപ്പോൾ കുഞ്ഞനുജത്തി ഡിയ  വർഗീസും അതിനു തയ്യാറായി. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പ്രോത്സാഹനമാണ് ഇതുപോലുള്ള കാര്യങ്ങൾക്ക്  കുട്ടികൾക്ക് പ്രചോദനമാക്കുന്നതെന്ന് അമ്മ മാജി പറഞ്ഞു. നവംബർ മാസത്തിൽ തന്റെ ജന്മദിനത്തോടനുബന്ധിച്ച് കുടുക്ക പൊട്ടിച്ച് പാദസ്വരം വാങ്ങുന്നതിന് സൂക്ഷിച്ചു വച്ച രൂപയായിരുന്നു ഇത്. നിർമ്മലാ സ്കൂൾ 'വയനാട്ടിൽ ഒരു ഭവന' മെന്ന പദ്ധതിയിലൂടെ കുട്ടികളുടെ അധിക ചെലവ് മാറ്റിവെച്ച് അവർ നൽകുന്ന തുകയും സ്കൂളിന്റെ സംഭാവനയും ചേർത്ത് വയനാട്ടിൽ ഒരു ഭവനത്തിനു പിൻബലം നൽകുവാനുള്ള സന്നദ്ധത കുട്ടികളെ മുൻപ് അറിയിച്ചിരുന്നു. നിയാ വർഗീസിന്റെ ഈ നല്ല പ്രവർത്തിയിൽ നിന്നു പ്രചോദനം സ്വീകരിച്ച് ഒന്നാം ക്ലാസിലെ അവന്തിക ആർ നായരും, ആറാം ക്ലാസിലെ ആഘോഷ് വിനോദും,നാലാം ക്ലാസിലെ മിൻഹ  ഫാത്തിമയും , തങ്ങളുടെതായ നിക്ഷേപങ്ങൾ 'നിയ ' മോളോട് ഒപ്പം സ്കൂൾ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട സിസ്റ്റർ വിൻസിയെ ഇന്ന് ഏൽപ്പിച്ചു. 
മാനുഷിക ഭാവങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത്, അത്യാവശ്യത്തിലിരിക്കുന്ന വരെ സഹായിക്കുവാൻ കുട്ടികൾ കാണിച്ച ഈ വലിയ മനസ്സിനെ തികഞ്ഞ ആദരവത്തോടെ കണ്ടുകൊണ്ട് സ്കൂൾ മാനേജ്മെന്റ്  ,പി ടി എ 
സ്റ്റാഫ് ,നോൺ ടീച്ചിംഗ് സ്റ്റാഫും മറ്റുകുട്ടികളും ചേർന്ന് കുട്ടികളെ അനുമോദിച്ചു. പ്രശംസയുടെയും അംഗീകാരത്തിന്റെയും ആയ വാക്കുകളാൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ സി.റ്റെസി മരിയയും സ്റ്റാഫ് പ്രതിനിധി 
നീതു നന്ദനും ക്ലാസ് ടീച്ചർ സി.അലീനയും പ്രസംഗിച്ചു. തന്റെ കുടുംബത്തിൽ നിന്നും , കൂടാതെക്ലാസ് ടീച്ചർ ബഹുമാനപ്പെട്ട സിസ്റ്റർ അലീനയിൽ നിന്നും തനിക്ക് ലഭിച്ച പ്രോത്സാഹനത്തിനു നന്ദി പറഞ്ഞുകൊണ്ടും 'വയനാട്ടിലെ ഒരു ഭവനം' എന്റെയും വലിയൊരു സ്വപ്നമാണ് എന്നു കുമാരി നീയാ വർഗീസ് മറുപടി പ്രസംഗത്തിലൂടെ എല്ലാവരോടും പങ്കുവെച്ചു.
കൂടാതെ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി നടത്തിയ ജില്ലാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ നടത്തിയ മത്സരത്തിൽ ,ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പത്താം ക്ലാസ് വിദ്യാർത്ഥി ജീവൻ ജിമ്മിയെയും, ഇരുപതാമത് കേരള സ്റ്റേറ്റ് റോൾ ബോൾ ചാമ്പ്യൻഷിപ്പ് ജേതാവായ മാസ്റ്റർ ദിവ്യദർശനേയും ഈ വേദിയിൽ അനുമോദിച്ചു.
ക്ലാസ് ടീച്ചേഴ്സ് ആയ ശ്രീമതി ജിൻസി ജോസഫ്, ലിബിമോൾ എബ്രഹാം, മരീനാമ്മ ദേവസ്യ, സിസ്റ്റർ അലീന, എന്നിവരെയും യോഗം അനുമോദിച്ചു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.