കോട്ടയം ജില്ലാ തല വാർത്തകൾ ,അറിയിപ്പുകൾ .......
Kottayam district level news, notifications.......
റെയില്‍വേ ഗേറ്റ് അടച്ചിടും
കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ഏറ്റുമാനൂര്‍ -കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ അടിച്ചിറ റെയില്‍വേ ഗേറ്റ് (ഗേറ്റ് നമ്പര്‍ 31) വെള്ളിയാഴ്ച (ഓഗസ്റ്റ് 9) രാവിലെ എട്ടു മണി മുതല്‍ ശനിയാഴ്ച (ഓഗസ്റ്റ് 10) വൈകിട്ട് ആറു മണി വരെ അടച്ചിടുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.(കെ.ഐ.ഓ.പി.ആര്‍ 1691/ 2024)
സിറ്റിംഗ് മാറ്റിവെച്ചു
കോട്ടയം: ഓഗസ്റ്റ് 14 ന് കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ വെച്ച് നടത്താനിരുന്ന ജില്ലാ പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.(കെ.ഐ.ഓ.പി.ആര്‍ 1692 /2024)
വനിതാ കമ്മിഷന്‍ മെഗാ അദാലത്ത്
കോട്ടയം: കേരള വനിതാ കമ്മിഷന്റെ മെഗാ അദാലത്ത് ഓഗസ്റ്റ് 19 ന് പകല്‍ 10 മുതല്‍ ചങ്ങനാശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.(കെ.ഐ.ഓ.പി.ആര്‍ 1693 /2024)
ദുര്‍ബലവിഭാഗപുനരധിവാസം:
അപേക്ഷ നല്‍കാം
കോട്ടയം : ജില്ലയിലെ പട്ടികജാതി ദുര്‍ബലവിഭാഗത്തില്‍ പെടുന്ന കുടുംബങ്ങള്‍ക്ക് 2024-25 വര്‍ഷത്തില്‍ വിവിധപദ്ധതികളില്‍ ഉള്‍പ്പെടുത്തി പുനരധിവാസം നടത്തുന്നതിന് അപേക്ഷ നല്‍കാം.
പഠനമുറി, ടോയ്‌ലറ്റ്, ഭവനപുനരുദ്ധാരണം എന്നീ പദ്ധതികള്‍ നടപ്പാക്കാനായി വേടന്‍, നായാടി, കല്ലാടി, അരുന്ധതിയാര്‍ / ചക്ലിയന്‍ വിഭാഗങ്ങളിലെ അര്‍ഹരായവര്‍ ബന്ധപ്പെട്ട ബ്ലോക്ക് / നഗരസഭ പട്ടിക ജാതി വികസന ഓഫീസില്‍ ഓഗസ്റ്റ് 24നകം അപേക്ഷിക്കണം. ഒരു ലക്ഷം രൂപയാണ് വരുമാനപരിധി.
വിശദവിവരത്തിന് ഫോണ്‍ 0481-2562503. (കെ.ഐ.ഓ.പി.ആര്‍ 1694 /2024)
കെല്‍ട്രോണില്‍ സ്പോട്ട് അഡ്മിഷന്‍
കോട്ടയം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം.
വിശദവിവരത്തിന് ഫോണ്‍ : 9072592412, 9072592416.(കെ.ഐ.ഓ.പി.ആര്‍ 1695 /2024)
റാങ്ക് പട്ടിക റദ്ദായി
കോട്ടയം: ജില്ലയില്‍ വനം-വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയ്ക്കായി (കാറ്റഗറി നമ്പര്‍ 120/ 2017) പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.(കെ.ഐ.ഓ.പി.ആര്‍ 1696 /2024)
നഴ്സ് ഒഴിവ്
കോട്ടയം: മെഡിക്കല്‍ കോളേജ് ഏറ്റുമാനൂര്‍ ഹെല്‍ത്ത് സെന്ററില്‍ പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് നഴ്സിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. 2025 മാര്‍ച്ച് 31 വരെയാണ് കാലാവധി.
ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് അല്ലെങ്കില്‍ ബി.എസ്സി നഴ്സിങ് ജയിച്ചവര്‍ ഓഗസ്റ്റ് 13 ന് രാവിലെ 10.30 ന് ഏറ്റുമാനൂര്‍ കെ.എം.സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ പ്രമാണങ്ങളും അനുബന്ധരേഖകളുമായി ഹാജരാകണം.
വിശദവിവരത്തിന് ഫോണ്‍ 0481 2535573.(കെ.ഐ.ഓ.പി.ആര്‍ 1697/ 2024)
രേഖ നല്‍കണം കോട്ടയം: എറണാകുളം റീജണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തവരില്‍ ഇ.ഡബ്ളിയു.എസ് (മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍) വിഭാഗത്തില്‍പ്പെടുന്നവര്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ രേഖകളില്‍ ചേര്‍ക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ടു ഹാജരാകാന്‍ സാധിക്കാത്തവര്‍ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പില്‍ പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തി [email protected] എന്ന ഇ-മെയിലില്‍ അയക്കണം. ഈ വിഭാഗത്തില്‍പ്പെടാത്തവര്‍ വിവരം രേഖാമൂലം അറിയിക്കണമെന്ന് എറണാകുളം എംപ്ലോയ്മെന്റ് ഓഫീസര്‍ (പി ഇ) അറിയിച്ചു.(കെ.ഐ.ഓ.പി.ആര്‍ 1698 /2024)
റാങ്ക് പട്ടിക റദ്ദായി
കോട്ടയം: ജില്ലയില്‍ പൊതുവിദ്യാഭ്യാസവകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം- തസ്തിക മാറ്റം ) തസ്തികയ്ക്കായി (കാറ്റഗറി നമ്പര്‍ 534/ 2022) 2024 ജൂണ്‍ 19 ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു (കെ.ഐ.ഓ.പി.ആര്‍ 1699 / 2024)