കൊല്ലത്ത് സുഹൃത്തുക്കൾ തീ കൊളുത്തിയ യുവാവ് മരിച്ചു
കടം വാങ്ങിയ പണം തിരികെ നൽകിയില്ല ; സുഹൃത്തുക്കൾ തീ കൊളുത്തിയ യുവാവ് മരിച്ചു
കൊല്ലം: മൈലാപൂരിൽ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസാണ് മരിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാണ് സുഹൃത്തുക്കൾ തീ തീ കൊളുത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിതസയിലായിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും.