പാലപ്പിള്ളിയിൽ സെപ്ടിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു

നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘത്തിന്റെ മൂന്ന് മണിക്കൂർ നീണ്ട രക്ഷാദൗത്യം വിഫലം

Dec 5, 2024
പാലപ്പിള്ളിയിൽ സെപ്ടിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു
wild-cub

തൃശൂർ : തൃശൂർ പാലപ്പിള്ളിയിൽ സെപ്ടിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘത്തിന്റെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമം ഫലം കണ്ടില്ല. ആരോഗ്യവിദഗ്ധർ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്.

രാവിലെ എട്ടോടെയാണ് ഉപയോ​ഗശൂന്യമായി കിടന്ന സെപ്ടിക് ടാങ്കിൽ കാട്ടാന വീണത് നാട്ടുകാരുടെ ശ്ര​ദ്ധയിൽപ്പെട്ടത്. കുട്ടിയാനയുടെ ശരീരത്തേക്ക് മണ്ണ് വീണ് കിടന്നതിനാൽ സ്വയം എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ജെസിബി ഉപയോ​ഗിച്ച് മണ്ണ് മാറ്റി ആനയെ പുറത്തെത്തിക്കാനായിരുന്നു ശ്രമിച്ചത്. മണ്ണ് നീക്കിയതോടെ ആന കൈകാലുകൾ ഉയർത്താൻ ശ്രമിച്ചെങ്കിലും എഴുന്നേൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. 11.30 യോടെ ആന ചരിഞ്ഞെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഏകദേ​​ശം 200 വാര അകലെ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.