പാലക്കാട്സ്വകാര്യബസിനുള്ളിൽ യാത്രക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
പാലക്കാട് : പാലക്കാട് സ്വകാര്യ ബസിനുള്ളിൽ സ്ത്രീക്ക് നേരെ ആക്രമണം. പുതുക്കോട് സ്വദേശിനി ഷമീറയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ പുതുക്കോട് സ്വദേശി മദൻകുമാറിനെ പൊലീസ് പിടികൂടി. മാട്ടുവഴി ബസ് സ്റ്റോപ്പിൽ വച്ചായിരുന്നു ആക്രമണം.
ബസ് നിർത്തിയപ്പോൾ അകത്തുകയറിയ മദൻകുമാർ ഷമീറയെ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഷമീറയുടെ കൈക്ക് പരിക്കേറ്റു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.