തിരുവനന്തപുരത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു
കടലിൽ കുളിക്കാൻ ഇറങ്ങവേ ശക്തമായ തിരയിൽപ്പെട്ടാണ് അപകടം

തിരുവനന്തപുരം : പുളിങ്കുടിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. അമേരിക്കൻ പൗരത്വമുള്ള ബ്രിജിത്ത് ഷാർലറ്റാണ് മരിച്ചത്.കടലിൽ കുളിക്കാൻ ഇറങ്ങവേ ശക്തമായ തിരയിൽപ്പെട്ടാണ് അപകടം. രക്ഷിക്കാനിറങ്ങിയ വിദേശ പൗരൻ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.