സാങ്കേതിക തകരാർ മൂലം ജൂലൈ 4,5 തിയതികളില്‍ പെൻഷൻ മസ്റ്ററിംഗ് തടസ്സപ്പെടും
സാങ്കേതിക തകരാർ മൂലം ജൂലൈ 4,5 തിയതികളില്‍ പെൻഷൻ മസ്റ്ററിംഗ് തടസ്സപ്പെടും പെൻഷൻ മസ്റ്ററിംഗ് ആഗസ്റ്റ് 24-ആം തീയതി വരെ ഉണ്ടായിരിക്കുന്നതിനാല്‍ ഗുണഭോക്താക്കൾ തിരക്കു കൂട്ടേണ്ടതില്ല
വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന് അക്ഷയ ന്യൂസ് കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ് ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.akshayanewskerala.app
സാങ്കേതിക തകരാർ മൂലം ജൂലൈ 4,5 തിയതികളില്‍ പെൻഷൻ മസ്റ്ററിംഗ് തടസ്സപ്പെടും
സാങ്കേതിക തകരാർ മൂലം പെൻഷൻ മസ്റ്ററിംഗ് ജൂലൈ 4,5 ദിവസങ്ങളിൽ തടസ്സപ്പെടാൻ സാധ്യതയുണ്ട് എന്ന് എൻ ഐ സി അറിയിച്ചു. എല്ലാ പെൻഷൻ ഗുണഭോക്താക്കളും ഇത് ഒരു അറിയിപ്പായി കണ്ട് ജൂലൈ 4, 5 തീയതികളിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ വരേണ്ടതില്ല എന്ന് അക്ഷയ സ്റ്റേറ്റ് ഓഫീസ് അറിയിച്ചു. പെൻഷൻ മസ്റ്ററിംഗ് ആഗസ്റ്റ് 24-ആം തീയതി വരെ ഉണ്ടായിരിക്കുന്നതിനാല്‍ ഗുണഭോക്താക്കൾ തിരക്കു കൂട്ടേണ്ടതില്ല എന്നും അറിയിക്കുന്നു.
ജൂൺ 25ന് പെൻഷൻ മസ്റ്ററിംഗ് തുടങ്ങിയ അന്നുമുതൽ നിലനിന്ന് വരുന്ന സാങ്കേതിക തകരാറുകൾ സമീപ ദിവസങ്ങളിൽ വളരെയധികം രൂക്ഷമായി വരികയായിരുന്നു.തന്മൂലം പെൻഷൻ മസ്റ്ററിങ്ങിന് എത്തുന്ന വയോധികർ ഉൾപ്പെടെയുള്ള ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.
ഇന്ന് ഉച്ചയ്ക്കുശേഷം വെബ്സൈറ്റ് പൂർണമായും നിർത്തലാക്കിക്കൊണ്ട് തകരാർ പരിഹരിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു എൻ ഐ സി അധികൃതർ. ജീവൻരേഖ വെബ്സൈറ്റുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ പൂർണമായി പരിഹരിക്കാത്തത്തിനാൽ അടുത്ത രണ്ട് ദിവസത്തേക്ക് ഈ വെബ്സൈറ്റ് പൂർണ്ണമായും നിർത്തിവച്ചു കൊണ്ട് അതിൻറെ സാങ്കേതിക തകരാർ പരിഹരിക്കുവാൻ ഉള്ള ശ്രമത്തിലാണ് എൻ ഐ സി ടീം.
വെബ്സൈറ്റിന്റെ തകരാർ മൂലം അക്ഷയ കേന്ദ്രങ്ങളുടെയും പ്രവർത്തനം തടസ്സപ്പെടുന്ന അവസ്ഥയിലാണ്. പെൻഷൻ മസ്റ്ററിംഗിനായുള്ള വയോധികർ ഉൾപ്പെടെയുള്ള ഗുണഭോക്താക്കൾ വെബ്സൈറ്റ് തകരാർ മൂലം കാത്തിരിക്കുന്നതിനാലുള്ള തിരക്കു മൂലം മറ്റ് സേവനങ്ങൾക്കായി വരുന്ന ഉപഭോക്താക്കളെയും പരിഗണിക്കാൻ ബുദ്ധിമുട്ടുകയാണ് അക്ഷയ സംരംഭകരും സ്റ്റാഫും.
വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന് അക്ഷയ ന്യൂസ് കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ് ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.akshayanewskerala.app