തൊഴിയേറ്റ് ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
തിരുവല്ല കാരാത്രയിൽ നടന്ന സംഭവത്തിൽ പ്രതി വിഷ്ണു ബിജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
പത്തനംതിട്ട: തൊഴിയേറ്റ് ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല കാരാത്രയിൽ നടന്ന സംഭവത്തിൽ പ്രതി വിഷ്ണു ബിജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.കഴിഞ്ഞ എട്ട് മാസമായി യുവതി വിഷ്ണുവിനൊപ്പം താമസിക്കുകയാണ്. നിയമപരമായി ഇവർ വിവാഹം ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിൽ വച്ച് ഇവർ തമ്മിൽ വഴക്കുണ്ടായി.വഴക്കിനിടെ വിഷ്ണു യുവതിയുടെ വയറിൽ തൊഴിച്ചു. തുടർന്ന് ആശുപത്രിയിൽ നടത്തിയ സ്കാനിംഗിലാണ് അഞ്ച് മാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്. പോലീസെത്തിയപ്പോഴേയ്ക്കും വിഷ്ണു ഒളിവിൽ പോയിരുന്നു.ഞായറാഴ്ച ഉച്ചയോടെ ഇയാളെ പിടികൂടുകയായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.