സാകല്യം പദ്ധതിയിലേക്ക് അപേക്ഷിക്കാം
താത്പര്യമുളളവർ നിശ്ചിത മാതൃകയിൽ അനുബന്ധരേഖകൾ സഹിതം ജൂലൈ 31 നകം അപേക്ഷിക്കണം.

മലപ്പുറം : സ്വന്തമായി ഉപജീവനമാർഗം ഇല്ലാത്ത, 18 വയസ്സ് പൂർത്തിയായ ട്രാൻസ്ജെൻഡർ വ്യക്തികളെ സ്വയം പര്യാപ്തരാക്കുന്നതിനും സഹായിക്കുന്നതിനും, താൽപര്യങ്ങൾക്കും അഭിരുചിക്കനുസരിച്ചുമുള്ള തൊഴിലിൽ നൈപുണ്യപരിശീലനം നൽകുന്ന "സാകല്യം" പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാദേശിക കരകൗശല തൊഴിൽ, കൈതൊഴിൽ, അവിദഗ്‌ധ തൊഴിൽ, കമ്പ്യൂട്ടർ, തയ്യൽ പരിശീലനം, ഭക്ഷ്യസംസ്കരണം, ഡ്രൈവിങ്, ഫർണിച്ചർ നിർമ്മാണം, ബ്യൂട്ടീഷൻ കോഴ്സ്, ലതർവർക്ക്സ്, ഫോട്ടോഗ്രഫി തുടങ്ങിയ വിവിധ കോഴ്സുകളിലായിരിക്കും പരിശീലനം നൽകുക. താത്പര്യമുളളവർ നിശ്ചിത മാതൃകയിൽ അനുബന്ധരേഖകൾ സഹിതം ജൂലൈ 31 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0483-2735324, 9446157504, വെബ് സൈറ്റ്: www.swd.kerala.gov.in.