സിവില്‍ സര്‍വ്വീസ് പരിശീലനം സ്പോട്ട് അഡ്മിഷന്‍

മലപ്പുറം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ് റിസർച്ച് (ഐ.സി.എസ്.ആർ) നടത്തുന്ന പ്രിലിംസ് കം മെയിൻസ് റഗുലർ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന കോഴ്സിലേക്കുള്ള പ്രവേശനത്തിന് ബിരുദമാണ് യോഗ്യത. kscsa.org എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2665489, 8281098868, 8848346005, 9846715386, 9645988778.