യോഗാദിനം: ഡിജിറ്റല്‍ പോസ്റ്റര്‍ മല്‍സരം സംഘടിപ്പിക്കുന്നു
എന്‍ട്രികള്‍ ജൂണ്‍ 19-ന് വൈകിട്ട് അഞ്ചു മണി വരെ സമര്‍പ്പിക്കാം
മലപ്പുറം : കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയില്‍ പഠിക്കുന്ന എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. എന്‍ട്രികള്‍ ജൂണ്‍ 19-ന് വൈകിട്ട് അഞ്ചു മണി വരെ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കാം. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ജൂണ്‍ 21-ന് തിരൂരങ്ങാടിയില്‍ സംഘടിപ്പിക്കുന്ന യോഗാദിനാചരണ പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ 9447414416 എന്ന നമ്പറില്‍ ലഭിക്കും.